x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്‌​ട​ര്‍​മാ​രെ സ്വ​ന്ത​മാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്


Published: June 14, 2026 03:53 AM IST | Updated: June 14, 2026 03:53 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ന​കാ​ല സേ​വ​ന​ത്തി​ന് ഡോ​ക്‌​ട​ര്‍​മാ​രെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും ദേ​വ​സ്വം ബോ​ര്‍​ഡ് സ്വ​ന്തം ചെ​ല​വി​ല്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ശ​ബ​രി​മ​ല​യോ​ടും തീ​ര്‍​ഥാ​ട​ക​രോ​ടു​മു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ദേ​ശീ​യ പ്ര​ചാ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​മു​ഖ ക്ഷേ​ത്ര​മാ​യ ശ​ബ​രി​മ​ല​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും കോ​ടി​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്. തീ​ര്‍​ഥാ​ട​ക​രു​ടെ ചി​കി​ത്സ​യ്ക്കാ​യി മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ള്‍, കാ​ര്‍​ഡി​യോ​ള​ജി സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യാ​നു​സ​ര​ണം ഡോ​ക്‌​ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന് പ്ര​ചാ​ര​സ​ഭ ത​യാ​റാ​കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ഷാ​ജി​ശ​ര്‍​മ​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ന​യ​റ ച​ന്ദ്ര​നും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up