x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്ലാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് സ്തം​ഭ​നം : അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ്


Published: June 14, 2026 03:57 AM IST | Updated: June 14, 2026 03:57 AM IST

പു​ല്ലാ​ട്: 1375-ാം ന​മ്പ​ര്‍ പു​ല്ലാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​വൂ​വെ​ന്ന് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ഡ്വൈ​സ​റു​മാ​യ ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്ഷേ​പ​ക​രു​ടെ പ​ണം മു​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കൃത്യ​മാ​യി കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ചു​മ​ത​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് ബാ​ങ്കി​ല്‍ പ്ര​ശ​്ന​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് കു​ന്ന​പ്പു​ഴ പ​റ​ഞ്ഞു. പൂ​ര്‍​ണ​സ​മ​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ സേ​വ​നം ഇ​ല്ലാ​തെ പാ​ര്‍​ട്ട്ടൈം ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​ണ് ഭ​ര​ണം നി​ര്‍​വ​ഹി​ച്ച​ത്. മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബാ​ങ്കി​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ കീ​ഴി​ലേ​ക്ക് കൊ​ണ്ടു​വ​രുന്നതിനും എ​ല്‍​ഡി​എ​ഫ് നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ച​തി​നും പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്താ​ണെ​ന്നും സി​പി​എം നേ​തൃ​ത്വം സ​ഹ​കാ​രി​ക​ളോ​ട് പ​റ​യ​ണം.

സ​ഹ​ക​ര​ണ​ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി​യ നീ​തി ക​ണ്ണാ​ടി​ക്ക​ട സം​സ്ഥാ​ന​ത്തി​നൊ​ട്ടാ​കെ മാ​തൃ​ക​യാ​യി​രു​ന്നു. ഈ ​ക​ണ്ണാ​ടി​ക്ക​ട പൂ​ട്ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ പി​ന്നി​ല്‍ ആരാ​ണെ​ന്നു​ള്ള​തും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ്യ​ക്ത​മാ​ണ്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ക​ണ​ക്കു​ക​ളും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ് ഏ​ര്‍​പ്പാ​ടു​ക​ളും എ​ന്താ​ണെ​ന്ന് സ​ഹ​കാ​രി​ക​ള്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും അ​റി​യി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ആ​റു​ വ​ർ​ഷ​മാ​യു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ഹ​കാ​രി​ക​ളി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. 2500ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സ​ഹ​ക​ര​ണ​ബാ​ങ്കി​നെ നി​ല​നി​ര്‍​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ജോ​ര്‍​ജ് കുന്ന​പ്പു​ഴ പ​റ​ഞ്ഞു.

ബാ​ങ്കി​ല്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടു​ന്ന വി​ഭാ​ഗം മാ​ത്ര​മാ​ണ് ഭ​ര​ണം ന​ട​ത്തി​യ​തെ​ന്ന മു​ന്‍ സി​പി​എം ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ല. ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന പ​രേ​ത​നാ​യ ടി. ​തോ​മ​സും സു​രേ​ഷ് ബാ​ബു​വും സി​പി​എം അം​ഗ​ങ്ങ​ളാ​യി​രു​ന്നു. സി​പി​ഐ​യു​ടെ അം​ഗ​വും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഭ​ര​ണ​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണ​കാ​ല​ത്തെ ഇ​ട​പാ​ടു​ക​ൾ സ​ഹ​കാ​രി​ക​ളെ അ​റി​യി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബാ​ങ്ക് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി ജോ​ബോ​യ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up