x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലാ​ക്ര​മ​ണം: വാ​ടാ​ന​പ്പിള്ളി​യി​ൽ സു​ര​ക്ഷ​യ്ക്കാ​യി ‌അ​ഞ്ചു​ല​ക്ഷം അ​നു​വ​ദി​ച്ചു


Published: June 14, 2026 03:18 AM IST | Updated: June 14, 2026 03:18 AM IST

വാ​ടാ​ന​പ്പ​ള്ളി: ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ വാ​ടാ​ന​പ്പ​ിള്ളി ഫ​സ​ൽ ന​ഗ​റി​ലും പൊ​ക്കാ​ഞ്ചേ​രി​യി​ലും സീ​വാ​ൾ റോ​ഡും വീ​ടു​ക​ളും സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ക​രി​ങ്ക​ല്ല​ടി​ച്ച് നി​ര​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ​ക്കു മു​ന്നി​ൽ വീ​ട്ട​മ്മ​മാ​രു​ടെ രോ​ദ​നം. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സി. ​ര​വീ​ന്ദ്ര​നാ​ഥ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഫ​സ​ൽ ന​ഗ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഈ​നേ​ര​വും തി​ര​യ​ടി​ച്ച് വെ​ള്ളം ക​ര​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ സ​ന്ദ​ർ​ശ​ന​വി​വ​രം അ​റി​ഞ്ഞാ​ണ് വീ​ട്ട​മ്മ​മാ​ര​ട​ക്കം ക​ട​ലോ​ര​നി​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് ക​രി​ങ്ക​ല്ല​ടി​ച്ച് ഭി​ത്തി​കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം വീ​ട്ട​മ്മ​മാ​രും വാ​ർ​ഡ് അം​ഗം പി.​കെ. സു​ധ​ർ​മ​നും എം​എ​ൽ​എ​യ്ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കു​ടി​വെ​ള്ളം കി​ട്ടാ​തെ ക​ട​ലോ​ര​നി​വാ​സി​ക​ൾ വ​ല​യു​ക​യാ​ണെ​ന്നും വെ​ള്ളം എ​ത്തി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും വീ​ട്ട​മ്മ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ എം​എ​ൽ​എ, ക​ള​ക്ട​റെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് പ്ര​ശ്‌​നം അ​റി​യി​ച്ചു. ക​ട​ലാ​ക്ര​മ​ണ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ക​ള​ക്ട​ർ അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ക്ഷാ​മ​വും ക​ള​ക്ട​റെ അ​റി​യി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

അ​തേ​സ​മ​യം തി​ര​യ​ടി​ച്ചു​ക​യ​റു​ന്ന ഫ​സ​ൽ ന​ഗ​റി​ൽ സീ​വാ​ൾ റോ​ഡും വീ​ടു​ക​ളും ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. കാ​ല​വ​ർ​ഷം ഇ​നി​യും ശ​ക്ത​മാ​യാ​ൽ ക​ന​ത്ത നാ​ശ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

വ​രുംദി​വ​സ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ട​ലോ​ര​നി​വാ​സി​ക​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്ന മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​വും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ക​ള​ക്ട​റ​ട​ക്കം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​വേ​ദ​നം​ന​ൽ​കി​യെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. എം​എ​ൽ​എ​യോ​ടൊ​പ്പം വാ​ടാ​ന​പ്പ​ിള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്ര​താ​പ​ൻ, ബ്ലോ​ക്ക് അം​ഗം ഷൈ​ന മു​ഹ​മ്മ​ദ്, വാ​ർ​ഡ് അം​ഗം പി.​കെ. സു​ധ​ർ​മ​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് മ​ഠ​ത്തി​ൽ ഷാ​ജു​ദ്ദീ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഭാ​സി, അ​നി​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags : Coastal attack Nattuvishesham District News

Recent News

Corehub Up