x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: എം​പി​യു​ടെ ക​ത്തി​ന് റെ​യി​ൽ​വേ​യു​ടെ മ​റു​പ​ടി


Published: June 14, 2026 03:22 AM IST | Updated: June 14, 2026 03:22 AM IST

വ​ട​ക്കാ​ഞ്ചേ​രി: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി അ​യ​ച്ച ക​ത്തി​ന് വി​ശ​ദ​മാ​യ മ​റു​പ​ടി​യു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക്, എ​സ്‌​ക​ലേ​റ്റ​ർ സൗ​ക​ര്യം, സി​സി​ടി​വി നി​രീ​ക്ഷ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​പി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ൽ റെ​യി​ൽ​വേ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ളും ഭാ​വി പ​ദ്ധ​തി​ക​ളും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ദി​വ്യ​കാ​ന്ത് ച​ന്ദ്രാ​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​രി​ച്ചു.

സ്റ്റേ​ഷ​നി​ൽ എ​സ്‌​ക​ലേ​റ്റ​റോ, ലി​ഫ്റ്റോ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നി​ല​വി​ലി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും യാ​ത്രാ​സൗ​ക​ര്യം മു​ൻ​നി​ർ​ത്തി അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പു​തി​യൊ​രു പ്രൊ​പ്പോ​സ​ൽ മു​ൻ​കൈ​യെ​ടു​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് ഡി​ആ​ർ​എം അ​റി​യി​ച്ചു.

സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം ത​ട​യു​ന്ന​തി​നാ​യി വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് സി​സ്റ്റം പ​ദ്ധ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. വ​യ​റിം​ഗ്, കാ​മ​റ സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഡി​സം​ബ​ർ 31ന​കം പ​ദ്ധ​തി പൂ​ർ​ണ​മാ​യി ക​മ്മീ​ഷ​ൻ​ചെ​യ്യു​മെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​ർ​പി​എ​ഫ് രാ​ത്രി​യും പ​ക​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം യാ​ത്ര​ക്കാ​ർ ക​ടു​ത്ത ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ന്ന എം​പി​യു​ടെ പ​രാ​തി​ക്ക് റെ​യി​ൽ​വേ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി പ്ര​തി​ദി​നം ശ​രാ​ശ​രി 498 അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ളും 39 റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ളും മാ​ത്ര​മാ​ണ് വി​ൽ​ക്ക​പ്പെ​ടു​ന്ന​ത്. ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽപോ​ലും ഒ​രുമ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 60 ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റ​ഴി​യു​ന്ന​ത് എ​ന്ന​തി​നാ​ൽ, നി​ല​വി​ലു​ള്ള ഒ​രു കൗ​ണ്ട​ർ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ല​യി​രു​ത്ത​ൽ.

സ്റ്റേ​ഷ​നി​ലെ ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും മു​ന്നോ​ട്ട് വ​ന്നി​രു​ന്നി​ല്ലെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷി​ക്കു​ന്ന മു​റ​യ്ക്ക് ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഡി​ആ​ർ​എം അ​റി​യി​ച്ചു.

Tags : Railway Station: Nattuvishesham District News

Recent News

Corehub Up