x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ​ക​ൾ സ​ന്ദേ​ശ​മാ​ക​ണം: സ​ത്യ​ൻ അ​ന്തി​ക്കാ​ട്


Published: June 14, 2026 03:15 AM IST | Updated: June 14, 2026 03:15 AM IST

തൃ​ശൂ​ർ: ക​ല​യും സാ​ഹി​ത്യ​വും ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​വ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ന് ഉ​ത്ത​മ​മാ​യ സ​ന്ദേ​ശം ന​ൽ​കു​മ്പോ​ഴാ​ണ് ആ ​ദൗ​ത്യം പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്.
തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച സി​നി​മാ​ര​വ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന സം​വാ​ദ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും അ​വ​താ​ര​ക​നു​മാ​യ ഹ​രി പി. ​നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "ഒ​ന്ന്' ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​ന​വും ക​ച​ട​ത​പ, പു​ഞ്ചി​രി​ക്കൂ പ​ര​സ്പ​രം എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​വാ​ദ​വു​മു​ൾ​പ്പെ​ട്ട സി​നി​മാ​ര​വ​ങ്ങ​ളി​ൽ എ​ഴു​ത്തു​കാ​ര​നും തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​ഡി. രാ​ജേ​ന്ദ്ര​ൻ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ സു​നി​ൽ സു​ഖ​ദ, ര​ഞ്ജി​ത മേ​നോ​ൻ, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. സാ​ഹി​തി ഡ​യ​റ​ക്ട​ർ അ​പ​ർ​ണ ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​സ​ര​സ്വ​തി ബാ​ല​കൃ​ഷ്ണ​ൻ, എം.​ഡി. ര​ത്ന​മ്മ, കെ. ​ര​ഘു​നാ​ഥ​ൻ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത് പ്ര​സം​ഗി​ച്ചു.

 

Tags : Satyan Anthikadu Nattuvishesham District News

Recent News

Corehub Up