x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വി​ല്വാ​മ​ല കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ അ​ത്യാ​സ​ന്നനി​ല​ മാ​റു​മോ ?

ശ​ശി​കു​മാ​ർ പ​ക​വ​ത്ത്
Published: June 14, 2026 03:20 AM IST | Updated: June 14, 2026 03:20 AM IST

തി​രു​വി​ല്വാ​മ​ല: വി​ല്വ​മ​ല​ക്കാ​ർ ചോ​ദി​ക്കു​ന്നു ത​രം​താ​ഴ്ത്തി​യ ആ​ശു​പ​ത്രി​ക്ക് ആ​രോ​ഗ്യം വീ​ണ്ടു​കി​ട്ടു​മോ ? തി​രു​വി​ല്വാ​മ​ല കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‌ എ​ക്സ് റേ ​യൂ​ണി​റ്റ്, ക്വാ​ർ​ട്ടേ​ഴ്സ്, രാ​ത്രി​കാ​ല സേ​വ​നം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ക​ട​ലാ​സി​നും വാ​ക്കി​ലും ഒ​തു​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ടം പൊ​ളി​ച്ച്, കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നൊ​ക്കെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി ത​രം​താ​ഴ്ത്തി, ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ തു​ട​രു​ക​യാ​ണി​പ്പോ​ഴും. വെ​റും ഒ​പി നോ​ക്കു​ന്ന സം​വി​ധാ​നം​മാ​ത്ര​മാ​യി ഈ ​ആ​രോ​ഗ്യ​കേ​ന്ദ്രം. ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ൾ വീ​ഴു​ന്ന​തി​നു​മു​മ്പ് പൊ​ളി​ച്ചെ​ങ്കി​ലും ആ ​സ്ഥാ​ന​ത്ത് എ​ക്സ് റേ ​യൂ​ണി​റ്റി​നു​പ​ക​രം മാ​ലി​ന്യം സൂ​ക്ഷി​ക്കാ​നു​ള്ള ഷെ​ഡാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്. മാ​ലി​ന്യം സം​സ്ക​രി​ക്കാ​നു​ള്ള ഇ​ൻ​സി​ന​റേ​റ്റ​ർ കു​ഴ​ൽ​പൊ​ട്ടി നാ​ളു​ക​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി ത​രം​താ​ഴ്ത്തി​യ​തോ​ടെ ഓ​ഫീ​സും ഫ​യ​ലു​ക​ളും ഇ​വി​ടെ​നി​ന്ന് കൊ​ണ്ടു​പോ​യി​രു​ന്നു. വ​ണ്ടി​യും ഡ്രൈ​വ​റു​മ​ട​ക്ക​മു​ള്ള ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​വി​ടെ​നി​ന്ന് മാ​റ്റി​യി​ട്ടും ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ആ​ശു​പ​ത്രി ഇ​പ്പോ​ഴും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ്.

അ​ല​ങ്കാ​ര​ത്തി​ന് സൂ​പ്ര​ണ്ട് പ​ദ​വി​യി​ലു​ള്ള ഡോ​ക്ട​റൊ​ക്കെ ഉ​ണ്ടു​താ​നും. ആ​ശു​പ​ത്രി ത​രം​താ​ഴ്ത്തി​യ ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​യാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യോ​ട് ചേ​ർ​ന്നു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ല​വി​ൽ രാ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ല. ഇ​തി​നി​ടെ​യാ​യി​രു​ന്നു ത​രം​താ​ഴ്ത്ത​ൽ ന​ട​പ​ടി.

തി​രു​വി​ല്വാ​മ​ല​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​ആ​ശു​പ​ത്രി. രാ​വി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ന്നും ന​ല്ല തി​ര​ക്കാ​ണ്. എ​ന്നാ​ൽ ആ​റു​മ​ണി ക​ഴി​ഞ്ഞാ​ൽ രോ​ഗി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ല. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം എ​ക്സ്റേ, ഒ​പി വി​ഭാ​ഗം എ​ല്ലാം വ​ർ​ധി​പ്പി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടി​യ​പ്പോ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണ്.

2018ൽ ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​ച്ച്എം ഫ​ണ്ട് വ​രു​ന്ന​ത് ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലെ പ​ഴയ​ന്നൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ത്ര​മേ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു​വ​ത്രെ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ച്ച് ചെ​റി​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ ഇ​വി​ടെ ചെ​യ്യാ​ൻ ക​ഴി​യൂ. എ​ൻ​എ​ച്ച്എം ഫ​ണ്ട് ഇ​വി​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ​വേ​ണം. ആ​റു​മ​ണി ക​ഴി​ഞ്ഞാ​ൽ അ​ത്യാ​സ​ന്ന​നി​ല​യി​ൽ കൊ​ണ്ടു​വ​രു​ന്ന രോ​ഗി​ക​ളു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ​പോ​ലും ഡോ​ക്ട​റി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പ് മ​ര​ണം സം​ഭ​വി​ച്ചാ​ൽ പോ​സ്റ്റു​മോ​ട്ടം ന​ട​ത്തേ​ണ്ട അ​വ​സ്ഥ​വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടി​വി​ടെ. മു​ഴു​വ​ൻ​സ​മ​യ ഡോ​ക്ട​ർ, എ​ക്സ​റേ സം​വി​ധാ​നം, ന​ല്ല ക്വാ​ട്ടേ​ഴ്സ് അ​ങ്ങ​നെ​യു​ള്ള സ്വ​പ്ന​ങ്ങ​ളൊ​ക്കെ മ​റ​ന്ന മ​ട്ടി​ലാ​ണ് വി​ല്വ​മ​ല​ക്കാ​

Tags : Health Center change Nattuvishesham District News

Recent News

Corehub Up