ചേർപ്പ്: ആധുനിക സൗകര്യങ്ങളോടെ ചേർപ്പിന് പുതിയ എക്സൈസ് റേഞ്ച് ഓഫീസ്. ചൊവ്വൂർ പാമ്പാൻതോടിന് സമീപം പണിപൂർത്തിയായി കിടക്കുന്ന പുതിയ എക്സൈസ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രിയുടെ ഒഴിവനുസരിച്ച് അടുത്തദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഗീതാ ഗോപി എംഎൽഎ അറിയിച്ചു. ചേർപ്പ് പഞ്ചായത്ത് അനുവദിച്ച 8.65 സെന്റ് സ്ഥലത്താണ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണം പൂർത്തിയായത്. മൂന്നുനിലകളിലായി 1.5 കോടി രൂപയിലധികം ചെലവിലാണ് കെട്ടിടം പണിതിട്ടുള്ളത്.
തായംകുളങ്ങരയിലെ പരിമിതമായ സൗകര്യത്തിൽ വാടക മുറിയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഓഫീസാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. പണി പൂർത്തീകരിച്ച കെട്ടിടം ഗീതാ ഗോപി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ, ലെയ്സൺ ഓഫീസർ കെ.കെ. രാജു, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്സി ഇസി ആർ ബീന , അസി. എന്‍ജിനീയർമാരായ സജിത്ത്, മോഹൻദാസ്, ജോസ് എന്നിവർ സന്ദർശിച്ചു.
Tags : New Excise Nattuvishesham District News