x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക കപ്പ് ഫുട്ബോളിൽ ജ​ർ​മ​നി ഇന്നിറങ്ങും


Published: June 14, 2026 12:50 AM IST | Updated: June 14, 2026 12:50 AM IST

ഹൂ​സ്റ്റ​ൺ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പോ​രാ​ട്ടം മു​റു​ക്കി ഇ​ന്നു ര​ണ്ട് വ​ന്പ​ന്മാ​ർ​കൂ​ടി ക​ള​ത്തി​ൽ. മേ​ഡ് ഇ​ൻ ജ​ർ​മ​ൻ ഫു​ട്ബോ​ളാ​ണ് ഇ​തി​ൽ ആ​ദ്യം ക​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ജ​ർ​മ​നി ഫി​ഫ ലോ​ക​ക​പ്പി​ലെ ക​ന്നി​ക്കാ​രാ​യ കു​റ​സാ​വോ​യെ നേ​രി​ടും. ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

2026 ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റി​റ്റു​ക​ളാ​ണ് യൂ​ലി​യ​ൻ നെ​ഗ​ൽ​സ്മ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ജ​ർ​മ​നി. ലോ​ക​ക​പ്പി​ലെ പാ​ര​ന്പ​ര്യ​ക്കാ​രാ​യ ജ​ർ​മ​നി​യെ ഞെ​ട്ടി​ക്കാ​നാ​ണ് കു​ഞ്ഞ​ന്മാ​രാ​യ കു​റ​സാ​വോ എ​ത്തു​ന്ന​ത്. ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ഒ​ന്നു​പോ​ലെ സ​മ​ന്വ​യി​പ്പി​ച്ച ടീ​മാ​ണ് ജ​ർ​മ​നി.

അ​ർ​ധ​രാ​ത്രി പി​ന്നി​ടു​ന്പോ​ൾ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട ടീ​മു​ക​ളി​ൽ ഒ​ന്നാ​യ ഓ​റ​ഞ്ചീ​സ് ഇ​റ​ങ്ങും. ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ജ​പ്പാ​നാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ചെ 1.30ന് ​അ​ർ​ലിം​ഗ്ട​ണി​ലാ​ണ് മ​ത്സ​രം. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യ​മാ​ണ് അ​ർ​ലിം​ഗ്ട​ണി​ലെ എ​ടി&​ടി സ്റ്റേ​ഡി​യം.

ഓ​സ്ട്രേ​ലി​യ x തു​ർ​ക്കി, ഐ​വ​റി​കോ​സ്റ്റ് x ഇ​ക്വ​ഡോ​ർ, സ്വീ​ഡ​ൻ x ടു​ണീ​ഷ്യ മ​ത്സ​ര​ങ്ങ​ളും ഇ​ന്നു ന​ട​ക്കു​ന്ന​തോ​ടെ ഇ​ന്ന്, ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​ദ്യ സൂ​പ്പ​ർ സ​ൺ​ഡേ ആ​കും.

Tags : Germany compete FIFA World Cup Football

Recent News

Corehub Up