കാസർഗോഡ്: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മികവ് 2026 വിജയോത്സവം നാളെ രാവിലെ 11ന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളെയും സംസ്ഥാനത്തെ മികച്ച എസ്പിസി ആയി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ എസ്പിസി അംഗങ്ങളെയും അനുമോദിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി എന്നിവർ പങ്കെടുക്കും.