x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​പ​റ​മ്പ് കാ​യ​ലി​ൽ ഞ​ണ്ട് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി


Published: June 14, 2026 01:51 AM IST | Updated: June 14, 2026 01:51 AM IST

വ​ലി​യ​പ​റ​മ്പ്: ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്ത് ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന മ​ൺ​സൂ​ൺ മ​ത്സ്യ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ലി​യ​പ​റ​മ്പ് ക​വ്വാ​യി കാ​യ​ലി​ൽ ന​ട​ത്തി​യ ഞ​ണ്ട് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി. മ​ത്സ്യ ക​ർ​ഷ​ക​ൻ മാ​ട​ക്കാ​ലി​ലെ പി.​വി. പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഞ​ണ്ട് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ‌. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ. ​മു​ഹ​മ്മ​ദ്റാ​ഫി, അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​രാ​യ ടി.​വി. സു​ജി​ത്ത്, പി.​വി. പ്രീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലാ​കെ നാ​ല് ഞ​ണ്ട് ഫാ​റ്റ​നിം​ഗ് യൂ​ണി​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന സാ​ധാ​ര​ണ ഞ​ണ്ടു​ക​ളെ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഡ്ര​മ്മു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് പ്ര​ത്യേ​കം തീ​റ്റ ന​ൽ​കി പ​ര​മാ​വ​ധി
40 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് വ​ലി​യ മ​ഡ് ക്രാ​ബ് ആ​ക്കി മാ​റ്റു​ന്ന​താ​ണ് പ​ദ്ധ​തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് കി​ലോ​യ്ക്ക് 500 രൂ​പ നി​ര​ക്കി​ൽ ശേ​ഖ​രി​ക്കു​ന്ന സാ​ധാ​ര​ണ ഞ​ണ്ട് മ​ഡ് ക്രാ​ബ് ആ​യി മാ​റു​മ്പോ​ൾ ക​ർ​ഷ​ക​ന് കി​ലോ​യ്ക്ക് 3000 രൂ​പ വ​രെ ല​ഭി​ക്കും. പ​ദ്ധ​തി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വ​ക​യാ​യി 40 ശ​ത​മാ​നം സ​ബ്സി​ഡി​യും ല​ഭി​ക്കു​ന്നു​ണ്ട്.

Tags : Shrimp farming Nattuvishesham District News

Recent News

Corehub Up