x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം


Published: June 14, 2026 02:04 AM IST | Updated: June 14, 2026 02:04 AM IST

പ​ര​പ്പ: മ​ല​യോ​ര മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പ​ര​പ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​തു​വ​ഴി മ​ല​യോ​ര​ത്തു​നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ഗ്രാ​മീ​ണ റൂ​ട്ടു​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

പു​തി​യ സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ൽ ത​ന്നെ കൂ​ടു​ത​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Tags : KSRTC depot Nattuvishesham District News

Recent News

Corehub Up