പാലക്കാട്: പാലക്കാട്, മലപ്പുറം ജില്ലകളുൾപ്പെടുന്ന ജെസിഐ അലുമ്നി ക്ലബ്ബിന്റെ പാലക്കാട് റീജിയന്റെ ഉദ്ഘാടനം ധോണി ലീഡ് കോളജിൽ നടന്നു. രമേഷ് പിഷാരടി എംഎൽഎ മുഖ്യാതിഥിയായ പരിപാടിയിൽ മേഖലാ ചെയർമാൻ കെ.ആർ. അരുണ്‍ രവി അധ്യക്ഷത വഹിച്ചു. ഡോ. തോമസ് ജോർജ് പാലക്കാട് റീജിയന്റെ പ്രഥമ ചെയർമാനായി സ്ഥാനാരോഹണം ചെയ്തു.
ജെസിഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ, അലുമ്നി ക്ലബ് ദേശീയ വൈസ് ചെയർമാൻ രഞ്ജീവ് കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളായ പരിപാടിയിൽ കെ. സത്യപ്രകാശ്, എം.ഡി. രഘുരാജ്, അഡ്വ. വർഷ എസ.് കുമാർ, സറീന ഹനീഫ എന്നിവർ പ്രസംഗിച്ചു. ജെസിഐ ക്രീഡ് അവാർഡ്നിശയിൽ ഫാ. ജോയ് വെംബ്ലിയൻ, പുതുശേരി ശ്രീനിവാസൻ, ഡോ.കെ.പി. ഖാലിദ്, ഷീബ നന്ദജൻ, പ്രണവം ശശി, എ.എം. പ്രഭാകരൻ നായർ എന്നിവർക്ക് മുഖ്യാതിഥി അവാർഡുകൾ സമ്മാനിച്ചു. സോണ്‍ വൈസ് ചെയർമാൻ ആർ. അജിത് പ്രസാദ് സ്വാഗതവും സോണ്‍ സെക്രട്ടറി പി.ആർ. ശിവപ്രകാശ് നന്ദിയും പറഞ്ഞു.