x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക് വി​ജ​യോ​ത്സ​വം നടത്തി


Published: June 14, 2026 12:49 AM IST | Updated: June 14, 2026 12:49 AM IST

ഒ​റ്റ​പ്പാ​ലം: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 10,12 ക്ലാ​സു​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക് അ​നു​മോ​ദി​ച്ചു. ആ​കെ 229 പേ​രെ പ്രൊ​ഫി​ഷ്യ​ൻ​സി പ്രൈ​സും മൊ​മ​ന്‍റോ​യും ന​ൽ​കി അ​നു​മോ​ദി​ച്ചു. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 14 കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പും ന​ൽ​കി. 10,12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച 12 വി​ദ്യാ​ല​യ​ങ്ങ​ളേ​യും ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

മ​നി​ശേ​രി കെ.​എം. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ജ​യോ​ത്സ​വം കെ. പ്രേം​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ യു.​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വഹി​ച്ചു. പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി.

വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ജ, ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ശി​വ​ദാ​സ​ൻ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. സു​ധീ​ർ, എം.​വി​ജ​യ​ൻ, പി.​കെ. ഗം​ഗാ​ധാ​ര​ൻ, ടി. ​സു​നി​ൽ, സി. ​ഗി​രി​ജ, കെ.​സു​നി​ത, കെ​സി​ഇ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ബാ​ങ്ക് ഹെ​ഡ് ഓ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ എ​സ്. സ​ഞ്ജീ​വ് സ്വാ​ഗ​ത​വും ബാ​ങ്ക് ജ​ന​റ​ൽ ഇ. ​ദൃ​ശ്യ അ​ർ​ജു​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : victory celebration Nattuvishesham District News

Recent News

Corehub Up