കൊഴിഞ്ഞാമ്പാറ: നല്ലേപ്പിള്ളി -അണ്ണാന്തോട് പാതയിൽ റോഡരികിൽ കാൽനടയാത്രികർക്കായി ഇന്റർലോക്ക് പതിച്ച നടപ്പാത നിർമാണം പുരോഗമിക്കുന്നു. വീതികുറഞ്ഞ റോഡ് എന്നതിനാൽ പലതവണ വാഹന അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതുവഴി സമീപത്തുള്ള സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്നതും അപകടഭീഷണിയിലാണ്. രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റ അപകടവും നടന്നിട്ടുണ്ട്. നടപ്പാത നിർമാണം പൂർത്തിയാകുന്നതോടെ കാൽ നടയാത്രികർക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവുമെന്നത് ആശ്വാസമാവുന്നുണ്ട്.
Tags : Interlocking walkway Nattuvishesham District News