Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vending Machines

മ​ദ്യം വി​ല്‍​ക്കാ​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍: ­നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

കൊ​​​​ച്ചി: ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലെ തി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​ന്‍ സെ​​​​ല്‍​ഫ് വെ​​​​ന്‍​ഡിം​​​​ഗ് മെ​​​​ഷീ​​​​ന്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ ബി​​​​വ​​​റേ​​​​ജ​​​​സ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​വും മ​​​​ദ്യ​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യ സ്വ​​​​രൂ​​​​പ​​​​ണ​​​​വും ഒ​​​​ത്തു​​​​പോ​​​​കി​​​​ല്ലെ​​​​ന്നും ബെ​​​വ്‌​​​​കോ​​​​യ്ക്കു​​​മേ​​​​ല്‍ ക​​​​ര്‍​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബെ​​​​വ്‌​​​​കോ​​​​യു​​​​ടെ നീ​​​​ക്കം സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ക്കു​​​​ന്ന​​​​ത് മ​​​​റ്റ് ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലും ബ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സെ​​​​ല്‍​ഫ് വെ​​​​ന്‍​ഡിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും വ​​​​ക്താ​​​​വും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. മ​​​​ദ്യ​​​​ല​​​​ഭ്യ​​​​ത കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടു​​​വ​​​​രു​​​​ന്ന ന​​​​യം ത​​​​ന്നെ​​​​യാ​​​​ക​​​​ണം പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up