തിരുവനന്തപുരം: വൈസ് ചാൻസലർമാർ രാഷ്ട്രീയ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
ഇത്തരം സമീപനങ്ങളോട് യോജിക്കില്ല. കേന്ദ്രത്തിനെതിരേ നടന്ന ശക്തമായ സമരമാണ് നീറ്റ് വിഷയത്തിൽ ഉണ്ടായത്. ഇതിൽ കേരളാ സർവകലാശാല വൈസ് ചാൻസലർ നടത്തിയ പരാമർശം കേന്ദ്ര സർക്കാരിന്റെ മുഖം വെളുപ്പിക്കാൻ വേണ്ടിയാണ്.
ഇത്തരം പ്രസ്താവനകളിലൂടെ മുഖം വികൃതമാക്കാൻ വൈസ് ചാൻസലർമാർ തയാറാവരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.