Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Investigation

കോട്ടയം മെഡിക്കൽ കോളജിലെ നിർമാണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 270 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പു​തി​യ സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ, പ്ര​വൃ​ത്തി നി​ർ​വ​ഹ​ണ​ത്തി​ലെ​യും മേ​ൽ​നോ​ട്ട​ത്തി​ലെ​യും വീ​ഴ്ച​ക​ൾ, സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​വ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്ത് ന​ൽ​കി. 

ഇ​ത് കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക സ​മി​തി​യെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. 2026 ഫെ​ബ്രു​വ​രി 16നാ​ണു ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പു​തി​യ സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.  മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ കെ​ട്ടി​ട​ത്തി​ലെ സീ​ലിം​ഗ് പ​ല​ത​വ​ണ ത​ക​ർ​ന്നു​വീ​ണു.  സീ​ലിം​ഗ് ത​ക​ർ​ച്ച​യ്ക്കു പു​റ​മെ കെ​ട്ടി​ട​ത്തി​ന്‍റെ സി​വി​ൽ, പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ളി​ലും ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ നി​ർ​മാ​ണം ന​ട​ത്തി​യ​ത്, നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും മേ​ൽ​നോ​ട്ട​വും ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

District News

വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന മ​ല​ന്പു​ഴ സൈ​ക്കി​ൾ ട്രാ​ക്ക് പ​ദ്ധ​തി​യു​ടെ ഫ​യ​ൽ കാ​ണാ​നി​ല്ല

സ്വതന്ത്ര അ​ന്വേ​ഷ​ണം വേ​ണമെന്ന് ആം ആദ്മി പാർട്ടി

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ 100 ഫീ​റ്റ് റോ​ഡി​ൽ അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സൈ​ക്കി​ൾ ട്രാ​ക്ക് ഫു​ട്പാ​ത്ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക ഒൗ​ദ്യോ​ഗി​ക ഫ​യ​ൽ കാ​ണാ​നി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര പോ​ർ​ട്ട​ൽ വ​ഴി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ൽ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി​ക്ക് 2017 സെ​പ്റ്റം​ബ​ർ 27ന് ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. കേ​ന്ദ്രം-​സം​സ്ഥാ​നം-​ന​ഗ​ര​സ​ഭ​ എ​ന്നി​ങ്ങ​നെ 50:30:20 അ​നു​പാ​ത​ത്തി​ൽ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന അ​മൃ​ത്പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 6.27 കോ​ടി ചെ​ല​വി​ൽ സൈ​ക്കി​ൾ ട്രാ​ക്ക് നി​ർ​മാ​ണം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. 2019 ജൂ​ലൈ 2ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ തി​യ​തി 2020 ഒ​ക്ടോ​ബ​ർ 3 ആ​യി​രു​ന്നു. കോ​വി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി വൈ​കി​യ​താ​യി ന​ഗ​ര​സ​ഭ രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ പി​ന്നീ​ട് ല​ഭി​ച്ച ഒൗ​ദ്യോ​ഗി​ക വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ പ്ര​കാ​രം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് ക്യൂ​ബ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

പ​ദ്ധ​തി​യു​ടെ ഡി​ഫ​ക്റ്റ് ലയബി​ലി​റ്റി കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നി​ട്ടും ഇ​ന്ന് വ​രെ സൈ​ക്കി​ൾ ട്രാ​ക്കും ഫു​ട്പാ​ത്തും പ​ല​ഭാ​ഗ​ങ്ങ​ളി​ലും പൊ​ട്ടി​പൊ​ളി​ഞ്ഞ് അ​ശാ​സ്ത്രീ​യ​മാ​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി ഇ​തു​വ​രെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കൂ​ടാ​തെ ക​രാ​റു​കാ​ര​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി ല്ലെ​ന്നും ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഈ വർഷം ഫെ​ബ്രു​വ​രി 6ന് ​വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മാ​ർ​ച്ച് 5ന് ​കൂ​ടു​ത​ൽ രേ​ഖ​ക​ളും തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി അ​നു​ബ​ന്ധ പ​രാ​തി​യും സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തേ പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക ഫ​യ​ൽത​ന്നെ കാ​ണാ​നി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി, എ​സ്റ്റി​മേ​റ്റ്, ടെ​ൻ​ഡ​ർ രേ​ഖ​ക​ൾ, ക​രാ​ർ, മെ​ഷ​ർ​മെ​ന്‍റ് ബു​ക്ക്, ബി​ല്ലു​ക​ൾ, പേ​യ്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ, പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ, ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ രേ​ഖ​ക​ൾ തു​ട​ങ്ങി​യ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ഉ​ൾ​ക്കൊ​ള്ളേ​ണ്ട് ഫ​യ​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി ഒൗ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണ്.

ഫ​യ​ൽ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ആ​പ് പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ടി. ​വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ സു​കു​മാ​ര​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ബു അ​ക​മ​ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ബെ​നാ​മി ഇ​ട​പാ​ട്; പി.​പി.​ദി​വ്യ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

കൊ​ച്ചി: ബെ​നാ​മി ഇ​ട​പാ​ട് പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ. വി​വി​ധ ക​രാ​റു​ക​ളി​ൽ പി.​പി.​ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കെ​എ​സ്‍​യു നേ​താ​വ് മു​ഹ​മ്മ​ദ് ഷ​മ്മാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ബെ​നാ​മി ഇ​ട​പാ​ട് എ​ന്നാ​യി​രു​ന്നു പ​രാ​തി.

വി​വി​ധ ക​രാ​റു​ക​ളി​ൽ ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.

Kerala

മാ​സ​പ്പ​ടി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മി​ല്ല: കു​ഴ​ൽ​നാ​ട​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ്, ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണാ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​വ​ശ്യം.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യും കേ​ര​ള ഹൈ​ക്കോ​ട​തി​യും നേ​ര​ത്തെ മാ​ത്യു​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​രി​മ​ണ​ൽ ക​ന്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ എ​ക്സാ​ലോ​ജി​ക് ക​ന്പ​നി കോ​ടി​ക​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up