Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralPost

'ക​ണ്ടാ​ൽ ഓ​ക്കാ​നം​ വ​രു​ന്ന ക​ലാ​വൈ​കൃ​തം': പു​ലി​ക്ക​ളി അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നുവെന്ന് വി.​കെ. ശ്രീ​രാ​മ​ൻ

തൃ​ശൂ​ർ: പു​ലി​ക്ക​ളി ക​ണ്ടാ​ൽ ഓ​ക്കാ​നം​ വ​രു​ന്ന ക​ലാ​വൈ​കൃ​ത​മെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദം കൊ​ഴു​ക്കു​ന്പോ​ൾ, അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ.

അതേസമയം, വി.​കെ. ശ്രീ​രാ​മ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ശ്രീ​രാ​മ​ന്‍റെ പ്ര​തി​ക​ര​ണം ബോ​ഡി ഷെ​യി​മിം​ഗ് ആ​ണെ​ന്ന് അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​മ​യ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

വി.​കെ. ശ്രീ​രാ​മ​ന്‍റെ പോ​സ്റ്റി​നെ​തി​രെ സി​നി​മാ സാം​സ്കാ​രി​ക​രം​ഗ​ത്തു​നി​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഓ​ണ​ത്തി​നു മൃ​ഷ്ടാ​ന്ന​സ​ദ്യ ക​ഴി​ഞ്ഞു തി​രു​മു​റ്റ​ത്ത് പെ​ണ്ണു​ങ്ങ​ളെ വ​ട്ട​ത്തി​ൽ​നി​ർ​ത്തി കു​മ്മി​യ​ടി​ത്തി​രു​വാ​തി​ര ന​ട​ത്തി, ആ ​സ്ത്രീ​ക​ൾ കു​മ്പി​ട്ടും കു​നി​ഞ്ഞി​രു​ന്നും വ​ട്ട​ത്തി​ൽ ചാ​ടി​യും കൈ​കൊ​ട്ടി ക​ളി​ക്കു​ന്ന​തു​ക​ണ്ട് ചെ​ല്ല​ത്തി​ൽ​നി​ന്ന് നാ​ലും​കൂ​ട്ടി മു​റു​ക്കി വ​ട​ക്കോ​റ​ത്തേ​യ്ക്കു പാ​റ്റി​ത്തു​പ്പി ര​സി​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തി​ൽ ഒ​രു ആ​ഭാ​സ​വും കാ​ണാ​ത്ത​വ​രാ​ണു പു​ലി​ക്ക​ളി​യു​ടെ ആ​ഭാ​സ​ത്ത​രം ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ. ​ഗി​രീ​ഷ്കു​മാ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വി​മ​ര്‌​ശി​ച്ചു.
‌
ച​മ്മ​ന്തി എ​ന്ന വാ​ക്ക് വ​രേ​ണ്യ​വും കു​ഴി​മ​ന്തി അ​ധ​മ​വു​മാ​ണെ​ന്ന ആ ​പ​ഴ​യ കാ​ഴ്ച​പ്പി​ശ​കു ത​ന്ന​യാ​ണ് ഇ​വി​ടെ​യു​മെ​ന്ന് വി.​കെ. ശ്രീ​രാ​മ​ന്‍റെ കു​ഴി​മ​ന്തി വി​വാ​ദ​ത്തെ​യും വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ചി​ല വാ​ട്സാ​പ്പ് സം​ഘ​ങ്ങ​ൾ മു​ഖ്യ​ധാ​രാ സി​നി​മാ​ക്കാ​രെ ആ​ന​യി​ച്ചു​കൊ​ണ്ടു​വ​ന്നു ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്ലേ, അ​തി​നേ​ക്കാ​ൾ ത​നി​മ​യു​ണ്ട് പു​ലി​ക്ക​ളി​ക്കെ​ന്നും ഗി​രീ​ഷ്കു​മാ​ർ കു​റി​ച്ചി​രി​ക്കു​ന്നു.

'പു​രു​ഷ​ന്മാ​ർ​ക്കു മാ​റും വ​യ​റും വ​ള​രു​ന്ന​ത് രൂ​പ​വൈ​കൃ​തം'

പു​രു​ഷ​ന്മാ​ർ​ക്കു മാ​റും വ​യ​റും വ​ള​രു​ന്ന​തു രൂ​പ​വൈ​കൃ​ത​മാ​ണെ​ന്നും ആ ​വൈ​കൃ​ത​ത്തെ ക​ല​യ്ക്കു​വ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഭാ​സ​വു​മാ​ണെ​ന്നാ​ണു വി.​കെ. ശ്രീ​രാ​മ​ന്‍റെ പോ​സ്റ്റ്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​വി​സി​ലി​ന്‍റെ താ​ള​ത്തി​ൽ പു​ലി​ക്ക​ളി അ​ഭ്യ​സി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രാ​ൾ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​തു വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ൽ പു​ലി​ക്ക​ളി ക​ലാ​കാ​ര​ന്മാ​ർ മെ​യ്യെ​ഴു​ത്തി​ല്ലാ​തെ, ഷ​ർ​ട്ടി​ടാ​തെ മു​ണ്ടു​ടു​ത്താ​ണു ക​ളി​ക്കു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ചാ​ണു ശ്രീ​രാ​മ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫോ​ട്ടോ​യും കു​റി​പ്പി​നൊ​പ്പം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക​ത്തൊ​രി​ട​ത്തും ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ഇ​ത്ത​രം ഒ​രു ക​ലാ​വൈ​കൃ​തം ഉ​ണ്ടാ​കി​ല്ല. ഇ​ത് ഒ​രു ഭാ​ര​തീ​യ ക​ല​യാ​ണെ​ന്നും നാ​ട്യ​ശാ​സ്‌​ത്ര​ത്തി​ൽ ശാ​ർ​ദൂ​ല​വി​ക്രീ​ഡി​ത​മെ​ന്ന് ഈ ​കും​ഭ​കു​ലു​ക്കി​ക്ക​ളി​യെ​പ്പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ടെ​ന്നു​മാ​ണു സു​ബ്ര​ൻ​സാ​മി പ​റ​യു​ന്ന​തെ​ന്നും അ​താ​ണൊ​രാ​ശ്വാ​സ​മെ​ന്നും വി.​കെ. ശ്രീ​രാ​മ​ൻ തു​ട​ർ​ന്നു പ​റ​യു​ന്നു.

അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ നി​റ​യു​ന്നു

വി.​കെ. ശ്രീ​ര​മ​ന്‍റെ വി​വാ​ദ പോ​സ്റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണു വ​രു​ന്ന​ത്. പു​ലി​ക്ക​ളി പ​ല​ര്‍​ക്കും ജീ​വി​ത​മാ​ര്‍​ഗ​മാ​ണെ​ന്നും സി​നി​മ​യി​ല്‍ അ​ശ്ലീ​ലം പ​റ​ഞ്ഞും ചെ​യ്തും ജീ​വി​ക്കു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്കു മ​നം​പു​ര​ട്ട​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടോ​യെ​ന്നും ഫേ​സ്ബു​ക്കി​ലെ മ​റു​പ​ടി പോ​സ്റ്റി​ൽ ചോ​ദ്യം ഉ​യ​ർ​ന്നു.

ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി ത​ടി കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന താ​ര​ങ്ങ​ളെ കു​റി​ച്ച് എ​ന്താ​ണ് അ​ഭി​പ്രാ​യം? ഏ​റ്റ​വും മോ​ശം ഡ്ര​സും ധ​രി​ച്ച് ഓ​ട വൃ​ത്തി​യാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്ക് എ​ന്താ​ണു തോ​ന്നു​ന്ന​ത്, ആ​ണി​നും പെ​ണ്ണി​നും രൂ​പ​ഭം​ഗി ഇ​ല്ലാ​ത്ത​തു​ത​ന്നെ​യാ​ണ്, പി​ന്നെ ക​ല​യ്ക്കു​വേ​ണ്ടി ആ​ഭാ​സം എ​ന്നൊ​ന്നും പ​റ​യ​രു​ത് കു​റേ മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണ്. കു​റേ മ​നു​ഷ്യ​രു​ടെ കാ​ത്തി​രി​പ്പാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ​ല​ത​രം വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്തു പ​ണം​വാ​ങ്ങി ജീ​വി​തം​ക​ഴി​ച്ച താ​ങ്ക​ൾ​ക്ക് ഇ​പ്പോ​ഴാ​ണു തി​രി​ച്ച​റി​വു​ക​ൾ വ​രു​ന്ന​തെ​ന്ന് ഒ​ര സി​നി​മ​യി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു​കൊ​ല്ലു​ന്ന ക​ഥാ​പാ​ത്ര​ത്തെ വി.​കെ. ശ്രീ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രാ​ൾ മ​റു​പ​ടി പോ​സ്റ്റി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

താ​ങ്ക​ളു​ടെ ശ​രീ​രം​വ​ച്ച് അ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​ന്ന​ത്തി​നു​ള്ള വ​ക​യ്ക്കാ​ണെ​ന്ന ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്ന​ല്ലോ, അ​തു​ത​ന്നെ​യാ​ണു പു​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ർ ചെ​യ്യു​ന്ന​തെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്നു. പു​ലി​ക്ക​ളി വൃ​ത്തി​കേ​ടാ​ണെ​ന്നും പ​ല​പ്പോ​ഴും ഫേ​സ്ബു​ക്കി​ൽ അ​തി​നെ​ക്കു​റി​ച്ചു പ​റ​യ​ണ​മെ​ന്നു വി​ചാ​രി​ക്കു​മെ​ങ്കി​ലും ക​മ​ന്‍റ് ബോ​ക്സി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള തെ​റി​ക​ൾ താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​നു​കൂ​ല​പോ​സ്റ്റു​മു​ണ്ട്. പോ​സ്റ്റി​നു​ള്ള ലൈ​ക്ക് ആ​യി​ര​വും ക​ട​ന്നു​പോ​കു​ന്പോ​ൾ അ​നു​കൂ​ല​പ്ര​തി​കൂ​ല പോ​സ്റ്റു​ക​ളും നി​റ​യു​ക​യാ​ണ്.

Viral

ഇദ്ദേഹത്തെപ്പോലൊരു അധ്യാപകൻ ഉണ്ടെങ്കിൽ പിന്നെ കോളേജ് ലൈഫ് കളറാകും; വൈറലായി ഒരു 'മെഹബൂബ' പ്രകടനം

പുനെയിലെ ഒരു ക്യാമ്പസിൽ നിന്നുള്ള കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു പ്രൊഫസർ തന്‍റെ ഔദ്യോഗിക ഗൗരവങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്നത് ഈ വീഡിയോയിൽ കാണാം.

ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 'ദൃഷ്ടി 2026' എന്ന സാംസ്കാരിക പരിപാടിക്കിടെയാണ് ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ഷോലെ' എന്ന ചിത്രത്തിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനമാണ് അദ്ദേഹം വേദിയിൽ ആലപിച്ചത്.

അധ്യാപകന്‍റെ പാട്ടിനൊപ്പം ആവേശത്തോടെ ചുവടുവെച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന വിദ്യാർഥികൾ ആ പരിപാടിയെ ഒരു സംഗീത നിശയുടെ അന്തരീക്ഷത്തിലേക്ക് മാറ്റിമറിച്ചു. നുപുർ മാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

കേവലം ഒരു കലാപ്രകടനം എന്നതിലുപരി അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ നേർക്കാഴ്ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പ്രൊഫസറുടെ ആത്മവിശ്വാസത്തെയും വേദിയിലെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പഴയകാലത്തെ കർക്കശക്കാരായ അധ്യാപകരിൽ നിന്ന് മാറി, പുതിയ കാലത്തെ അധ്യാപകർ വിദ്യാർഥികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി മാറുന്ന കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ക്യാമ്പസ് ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കുന്നു.

ക്ലാസ് മുറികൾക്ക് പുറത്ത് നടക്കുന്ന ഇത്തരം ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന ചർച്ചകൾക്കും ഈ വൈറൽ വീഡിയോ കാരണമായിട്ടുണ്ട്. അധ്യാപകർ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർഥികളുടെ സർഗാത്മകമായ ലോകത്തിന്‍റെ ഭാഗമാകുന്നത് ക്യാമ്പസ് സംസ്കാരത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

 

Viral

ഭയ്യാ, നിങ്ങൾ സിംഗിൾ ആണോ?; റാപ്പിഡോ റൈഡറെ കണ്ട് അന്തംവിട്ട് യുവതി

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു റാ​പ്പി​ഡോ ബു​ക്ക് ചെ​യ്താ​ൽ ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ഒ​രു സാ​ധാ​ര​ണ സ്കൂ​ട്ട​റോ അ​ല്ലെ​ങ്കി​ൽ ബൈ​ക്കോ ആ​യി​രി​ക്കും. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ൽ ക​ഥ​യാ​കെ മാ​റു​ക​യാ​ണ്.

റോ​ഡ​രി​കി​ൽ ത​ന്‍റെ റൈ​ഡി​നാ​യി കാ​ത്തു​നി​ന്ന യു​വ​തി​ക്ക് മു​ന്നി​ലേ​ക്ക് ഇ​ര​ച്ചു​പാ​ഞ്ഞെ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഒ​രു ബി​എം​ഡ​ബ്ല്യു സൂ​പ്പ​ർ ബൈ​ക്കാ​യി​രു​ന്നു.

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ഗ്രേ ​ടി​ഷ​ർ​ട്ടും ബ്ലാ​ക്ക് പാ​ന്‍റും ധ​രി​ച്ചെ​ത്തി​യ യു​വാ​വി​നെ ക​ണ്ട​തും യു​വ​തി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മ്പ​ര​ന്നു​പോ​യി. ഈ ​അ​പൂ​ർ​വ നി​മി​ഷം അ​വ​ർ ത​ന്‍റെ മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്.

റാ​പ്പി​ഡോ​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് ഈ ​യു​വാ​വി​ന്‍റെ ന​മ്പ​ർ ഒ​ന്ന് ത​രു​മോ എ​ന്ന് ത​മാ​ശ​രൂ​പേ​ണ ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

താ​ൻ ബു​ക്ക് ചെ​യ്ത റൈ​ഡ് ത​ന്നെ​യാ​ണോ ഇ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ യു​വാ​വ്, വ​ള​രെ മാ​ന്യ​മാ​യി പെ​രു​മാ​റു​ക​യും ബൈ​ക്കി​ന്‍റെ ഫു​ട്‌​റെ​സ്റ്റ് പോ​ലും അ​വ​ർ​ക്കാ​യി സൗ​ക​ര്യ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ "ഭ​യ്യാ, നി​ങ്ങ​ൾ സിം​ഗി​ൾ ആ​ണോ?" എ​ന്ന് യു​വ​തി ചോ​ദി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ.

റാ​പ്പി​ഡോ പ്രീ​മി​യം എ​ന്നൊ​രു പു​തി​യ ഫീ​ച്ച​ർ ഡ​ൽ​ഹി​യി​ൽ വ​ന്നോ എ​ന്നും, ഇ​നി പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ൾ​ക്ക് പ​ക​രം റാ​പ്പി​ഡോ മ​തി​യ​ല്ലോ എ​ന്നും പ​ല​രും പ​രി​ഹാ​സ​രൂ​പേ​ണ കു​റി​ച്ചു.

എ​ന്നാ​ൽ ഈ ​വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു ര​സ​ക​ര​മാ​യ വ​സ്തു​ത കൂ​ടി​യു​ണ്ട്. വീ​ഡി​യോ​യി​ൽ ക​ണ്ട ബൈ​ക്ക് റൈ​ഡ​ർ യ​ഥാ​ർ​ഥ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്താ​ണ്.

ഒ​രു ബോ​ഡി ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ കോ​ച്ചാ​യ അ​ദ്ദേ​ഹം വെ​റും വി​നോ​ദ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ത​ന്‍റെ "സൈ​ഡ് ബി​സി​ന​സ്" സു​ഹൃ​ത്ത് പ​ര​സ്യ​മാ​ക്കി​യ​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​നു​മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വ​ർ വീ​ഡി​യോ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് ബി​എം​ഡ​ബ്ല്യു​വി​ന് പ​ക​രം തീ ​തു​പ്പു​ന്ന ചു​വ​ന്ന ഡ്യു​ക്കാ​റ്റി സൂ​പ്പ​ർ ബൈ​ക്കി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ വ​ര​വ്.

ഡ​ൽ​ഹി​യി​ലെ റാ​പ്പി​ഡോ യാ​ത്ര​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ലാ​ൻ ചെ​യ്ത് ചി​ത്രീ​ക​രി​ച്ച​താ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്.

Viral

കച്ചവടത്തിലെ 'സൈക്കോളജിക്കൽ മൂവ്'; സ്ത്രീകളെ പുകഴ്ത്തി വിലപേശൽ തടയാൻ കടയുടമയുടെ തന്ത്രം

വി​ല​പേ​ശ​ൽ ക​ല​യി​ൽ അ​സാ​മാ​ന്യ പ്രാ​വീ​ണ്യ​മു​ള്ള ഇ​ന്ത്യ​ൻ സ്ത്രീ​ക​ളെ ത​ട​യാ​ൻ കൗ​ശ​ല​പൂ​ർ​വ്വം ഒ​രു വ​ഴി ക​ണ്ടെ​ത്തി​യ ഒ​രു ക​ട​യു​ട​മ​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​കം നി​റ​യ്ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​മ്പോ​ൾ വി​ല കു​റ​യ്ക്കാ​നാ​യി ന​ട​ത്തു​ന്ന ത​ർ​ക്ക​ങ്ങ​ളും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ഈ ​ക​ട​യു​ട​മ പ്ര​യോ​ഗി​ച്ച​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു 'സൈ​ക്കോ​ള​ജി​ക്ക​ൽ' ത​ന്ത്ര​മാ​യി​രു​ന്നു.

ഒ​രു വ​സ്ത്ര-​ആ​ഭ​ര​ണ ശാ​ല​യ്ക്ക് മു​ന്നി​ൽ അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ബോ​ർ​ഡി​ലെ വാ​ക്കു​ക​ൾ സ്ത്രീ​ക​ളെ പു​ക​ഴ്ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ അ​വ​രു​ടെ വി​ല​പേ​ശ​ൽ ക​ഴി​വി​നെ ത​ള​ച്ചി​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​യി​രു​ന്നു.

"ഉ​പ​ഭോ​ക്താ​വ് രാ​ജ്ഞി​യാ​ണ്, ഒ​രു രാ​ജ്ഞി ഒ​രി​ക്ക​ലും വി​ല​പേ​ശി​ല്ല" എ​ന്നാ​യി​രു​ന്നു ആ ​ക​ട​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡി​ലെ കു​റി​പ്പ്.

സ്ത്രീ​ക​ളെ ബ​ഹു​മാ​ന​പൂ​ർ​വ്വം രാ​ജ്ഞി​യോ​ട് ഉ​പ​മി​ക്കു​ന്ന​തി​ലൂ​ടെ, ഡി​സ്കൗ​ണ്ടി​നാ​യി നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ പ​ദ​വി​ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ക​ട​യു​ട​മ​യു​ടെ ബു​ദ്ധി​യെ​യും ന​ർ​മ്മ​ബോ​ധ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യി​ലെ വി​പ​ണി​ക​ൾ വെ​റു​മൊ​രു ക​ച്ച​വ​ട കേ​ന്ദ്ര​മ​ല്ലെ​ന്നും മ​റി​ച്ച് ബു​ദ്ധി​യും വാ​ക്ചാ​തു​രി​യും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഇ​ട​മാ​ണെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ ക​ട​യു​ട​മ​യു​ടെ ഈ ​പു​ക​ഴ്ത്ത​ൽ ത​ന്ത്ര​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ ത​യ്യാ​റാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് ര​സ​ക​ര​മാ​യ വ​സ്തു​ത. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റ് ബോ​ക്സു​ക​ളി​ൽ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ വാ​ദ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.

ഒ​രു യ​ഥാ​ർ​ഥ രാ​ജ്ഞി​ക്ക് ഓ​രോ പൈ​സ​യു​ടെ​യും മൂ​ല്യം കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും, സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ജ്ഞി​യു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും പ​ല​രും കു​റി​ച്ചു.

ശ​രി​യാ​യ മൂ​ല്യം ന​ൽ​കി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തും അ​നാ​വ​ശ്യ ലാ​ഭം വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​തി​രി​ക്കു​ന്ന​തും ഒ​രു രാ​ജ്ഞി​യു​ടെ ക​ട​മ​യാ​ണെ​ന്നാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ പ​ക്ഷം.

വി​ല​പേ​ശ​ൽ എ​ന്ന​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ത് ചെ​യ്യാ​ത്ത​വ​ർ​ക്ക് ഒ​രു ന​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​ലും ചി​ല​ർ ത​മാ​ശ​രൂ​പേ​ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ ലാ​ഭം സം​ര​ക്ഷി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ പു​തി​യ വി​ദ്യ​ക​ൾ പ്ര​യോ​ഗി​ക്കു​മ്പോ​ൾ, അ​തി​നെ ബു​ദ്ധി​പ​ര​മാ​യി പ്ര​തി​രോ​ധി​ക്കാ​നും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളും ത​യ്യാ​റാ​ണെ​ന്ന് ഈ ​സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ൾ തെ​ളി​യി​ക്കു​ന്നു.

ചു​രു​ക്ക​ത്തി​ൽ, ക​ട​യു​ട​മ​യു​ടെ കൗ​ശ​ല​വും സ്ത്രീ​ക​ളു​ടെ പ്രാ​യോ​ഗി​ക ബു​ദ്ധി​യും ത​മ്മി​ലു​ള്ള ഒ​രു ര​സ​ക​ര​മാ​യ പോ​രാ​ട്ട​മാ​യി ഈ ​സം​ഭ​വം മാ​റി.

Viral

ഇത് തൊലിക്കട്ടിയല്ല, കോൺക്രീറ്റാണ്: വടക്കാഞ്ചേരിയെ അമ്പരപ്പിച്ച് യുവാക്കളുടെ വൈറൽ പ്രകടനം

വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ 'മ​ഞ്ജു വാ​ര്യ​രെ' ക​ണ്ടു അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

നീ​ല സാ​രി​യു​ടു​ത്ത്, കൂ​ളിം​ഗ് ഗ്ലാ​സും ഷൂ​സും ധ​രി​ച്ച് സ്റ്റാ​ൻ​ഡി​ലൂ​ടെ ഓ​ടി​ന​ട​ന്ന് നൃ​ത്തം ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ വെ​റും മൂ​ന്ന് ദി​വ​സം കൊ​ണ്ട് 28 മി​ല്യ​ണി​ല​ധി​കം കാ​ഴ്ച​ക്കാ​രെ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

യെ​ദു​കൃ​ഷ്ണ, ജി​സ്മോ​ൻ സ​ജി, ജി​ത്തു സ​ജി, കി​ര​ൺ റാ​ഫേ​ൽ എ​ന്നി​വ​രു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ 'കൈ​ത​പ്പു​വി​ൻ' എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് യു​വാ​ക്ക​ളു​ടെ ഈ ​ര​സ​ക​ര​മാ​യ പ്ര​ക​ട​നം.

മ​ഞ്ജു വാ​ര്യ​രു​ടെ വേ​ഷ​പ്പ​ക​ർ​ച്ച​യി​ലെ​ത്തി​യ യു​വാ​വി​നൊ​പ്പം മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്കി​ൽ മ​റ്റൊ​രു യു​വാ​വും ചേ​ർ​ന്ന​തോ​ടെ വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് ഒ​രു സി​നി​മാ സെ​റ്റാ​യി മാ​റി. സ്കൂ​ൾ കു​ട്ടി​ക​ളും യാ​ത്ര​ക്കാ​രും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പൊ​തു​മ​ധ്യ​ത്തി​ൽ യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ ചു​വ​ടു​വെ​ച്ച​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​കാ​ഴ്ച ക​ണ്ടു പ​ല​രും അ​മ്പ​ര​ന്നെ​ങ്കി​ലും, ചി​രി​യോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യു​മാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഈ ​പ്ര​ക​ട​ന​ത്തെ വ​ര​വേ​റ്റ​ത്. 'മ​ഞ്ജു വാ​ര്യ​രെ പോ​ലെ തോ​ന്നി​യോ, എ​ങ്കി​ൽ അ​ല്ല.

വ​ട​ക്കാ​ഞ്ചേ​രി​ക്കാ​ർ മ​ടി​ച്ചു നി​ൽ​ക്കാ​തെ ക​ട​ന്നു​വ​രൂ' എ​ന്ന കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് നി​റ​യു​ന്ന​ത്.

ഇ​ത്ര​യും ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​ര​മൊ​രു പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ കാ​ണി​ച്ച ആ​ത്മ​ധൈ​ര്യ​ത്തെ പ​ല​രും വാ​നോ​ളം പു​ക​ഴ്ത്തു​ന്നു​ണ്ട്. ഇ​ത് വെ​റും തൊ​ലി​ക്ക​ട്ടി​യ​ല്ല, കോ​ൺ​ക്രീ​റ്റ് ക​രു​ത്തു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ജീ​വി​ത​ത്തി​ലെ പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു നി​മി​ഷ​ത്തെ ചി​രി ന​ൽ​കാ​ൻ ഈ ​യു​വാ​ക്ക​ൾ​ക്ക് സാ​ധി​ച്ചു എ​ന്ന​തും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

ഇ​തി​നി​ട​യി​ൽ, സാ​രി​യു​മു​ടു​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ​യു​ള്ള യു​വാ​വി​ന്‍റെ ഓ​ട്ട​ത്തെ പ​ട്ടി ഓ​ടി​ച്ച​താ​ണെ​ന്ന് ക​രു​തി​പ്പോ​യി എ​ന്ന് ത​മാ​ശ രൂ​പേ​ണ കു​റി​ച്ച​വ​രു​മു​ണ്ട്.

മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ​ബ്ലി​ക് റി​യാ​ക്ഷ​ൻ വീ​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഈ ​സു​ഹൃ​ത്ത് സം​ഘം, പു​തി​യ വീ​ഡി​യോ​യി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്ര​ശ​സ്തി പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Viral

ഈ ക്രൂരത വെറുമൊരു അസൂയയല്ല, വലിയൊരു മാനസിക വൈകൃതമാണ്: സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു

മ​റ്റൊ​രാ​ളു​ടെ വ​ള​ർ​ച്ച​യി​ലോ നേ​ട്ട​ങ്ങ​ളി​ലോ തോ​ന്നു​ന്ന അ​സൂ​യ ഒ​രു മ​നു​ഷ്യ​നെ എ​ത്ര​ത്തോ​ളം ത​രം​താ​ഴ്ന്ന പ്ര​വൃ​ത്തി​ക​ളി​ലേ​ക്ക് ന​യി​ക്കാം എ​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ.

തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം ആ​ഴ​ത്തി​ലു​ള്ള പോ​റ​ലു​ക​ൾ വീ​ഴ്ത്തി ഒ​രു കാ​ർ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ തോ​തി​ലു​ള്ള ജ​ന​രോ​ഷ​ത്തി​നാ​ണ് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തൊ​രു യാ​ദൃ​ശ്ചി​ക​മാ​യ അ​പ​ക​ട​മോ അ​ല്ലെ​ങ്കി​ൽ ചെ​റി​യ ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ​തോ അ​ല്ലെ​ന്ന് വീ​ഡി​യോ കാ​ണു​ന്ന ആ​ർ​ക്കും ബോ​ധ്യ​പ്പെ​ടും. വ​ള​രെ ബോ​ധ​പൂ​ർ​വ്വം, കൃ​ത്യ​മാ​യ സ​മ​യ​മെ​ടു​ത്ത് ചെ​യ്ത ഒ​രു പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്.

'അ​സൂ​യ ഉ​പ​ദ്ര​വ​മാ​യി മാ​റു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്' എ​ന്ന കു​റി​പ്പോ​ടെ ഉ​ട​മ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ന​മ്മു​ടെ ഇ​ട​യി​ൽ വ​ള​രു​ന്ന അ​സ​ഹി​ഷ്ണു​ത​യു​ടെ​യും മാ​ന​സി​ക വൈ​കൃ​ത​ങ്ങ​ളു​ടെ​യും നേ​ർ​ചി​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

ഈ ​സം​ഭ​വ​ത്തോ​ട് വൈ​കാ​രി​ക​മാ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത്. പൊ​തു​മു​ത​ലി​നോ സ്വ​കാ​ര്യ സ്വ​ത്തി​നോ യാ​തൊ​രു വി​ല​യും ന​ൽ​കാ​ത്ത ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്കി​ട​യി​ൽ പൗ​ര​ബോ​ധം എ​ന്ന​ത് വെ​റും വാ​ക്കു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

നി​യ​മ​ങ്ങ​ൾ എ​ത്ര ക​ർ​ക്ക​ശ​മാ​ക്കി​യാ​ലും മ​റ്റു​ള്ള​വ​രു​ടെ അ​ധ്വാ​ന​ത്തെ ബ​ഹു​മാ​നി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ത്തി​ട​ത്തോ​ളം കാ​ലം ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഭാ​വി​യി​ൽ മ​റ്റൊ​രാ​ളും ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി​ക്ക് മു​തി​രാ​ത്ത വി​ധം വ​ലി​യ തു​ക പി​ഴ​യാ​യി ഈ​ടാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ശ​ക്ത​മാ​ണ്.

വെ​റു​മൊ​രു വാ​ഹ​ന​ത്തി​ന് ഏ​റ്റ കേ​ടു​പാ​ടു​ക​ൾ എ​ന്ന​തി​ലു​പ​രി, ആ​ധു​നി​ക ന​ഗ​ര​ജീ​വി​ത​ത്തി​ലെ മ​ത്സ​ര​ബു​ദ്ധി​യും വ്യ​ക്തി​പ​ര​മാ​യ വി​ദ്വേ​ഷ​ങ്ങ​ളും മ​നു​ഷ്യ​നെ എ​ത്ര​ത്തോ​ളം അ​ന്ധ​നാ​ക്കു​ന്നു എ​ന്ന ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​യ്ക്കാ​ണ് ഈ ​വീ​ഡി​യോ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യ ഉ​ന്ന​തി കൈ​വ​രി​ക്കു​മ്പോ​ഴും സാം​സ്കാ​രി​ക​മാ​യി നാം ​എ​ത്ര​ത്തോ​ളം പി​ന്നി​ലാ​ണെ​ന്ന് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

വീ​ഡി​യോ കാ​ല​ക്ര​മേ​ണ വി​സ്മ​രി​ക്ക​പ്പെ​ട്ടേ​ക്കാം, എ​ങ്കി​ലും അ​ത് ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​കും.

Latest News

Corehub Up