സഹയാത്രക്കാരുടെ സൗകര്യത്തിനായി സ്വന്തം സീറ്റുകൾ വിട്ടുനൽകാൻ യാത്രക്കാർ ബാധ്യസ്ഥരാണോ എന്ന ചോദ്യം ഉയർത്തി ട്രെയിനുള്ളിൽ നിന്നുള്ള ഒരു തർക്ക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തനിക്ക് അനുവദിച്ച ലോവർ ബെർത്ത് സീറ്റ് ഒഴിഞ്ഞുതരണമെന്ന് ഒരു യാത്രക്കാരൻ ആവശ്യപ്പെടുന്നതും, ഭാര്യയും കുട്ടികളുമൊപ്പമുള്ളതിനാൽ മാറാൻ കഴിയില്ലെന്ന് മറ്റൊരു കുടുംബനാഥൻ വാശിപിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സീറ്റ് കൈയേറിയ വ്യക്തിക്ക് മറ്റൊരു കോച്ചിൽ സീറ്റ് ഉണ്ടായിരുന്നെങ്കിലും കുടുംബത്തെ തനിച്ചാക്കി പോകാൻ അയാൾ തയ്യാറായില്ല. പകൽ സമയത്ത് ലോവർ ബെർത്തിൽ ഇരിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് സീറ്റുടമ വാദിച്ചെങ്കിലും, റെയിൽവേ അധികൃതരെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഒപ്പമിരുന്നയാൾ മാറാൻ കൂട്ടാക്കിയില്ല.
ഈ വീഡിയോ പുറത്തുവന്നതോടെ ഇന്റർനെറ്റ് ലോകം രണ്ടു തട്ടിലായിരിക്കുകയാണ്. നിയമപരമായി ടിക്കറ്റെടുത്തയാൾക്ക് തന്റെ സീറ്റിലിരിക്കാൻ പൂർണ അവകാശമുണ്ടെന്നും, കുടുംബത്തിന്റെ പേരുപറഞ്ഞ് മറ്റൊരാളുടെ അവകാശം തട്ടിയെടുക്കുന്നത് തെറ്റാണെന്നും ഒരു വിഭാഗം വാദിക്കുന്നു.
എന്നാൽ, ഒരു സ്ത്രീയും കുട്ടികളും ഒപ്പമുള്ള സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരന് അല്പം വിട്ടുവീഴ്ച ചെയ്യാമായിരുന്നുവെന്നും ഇതൊരു വലിയ പ്രശ്നമാക്കേണ്ടതില്ലായിരുന്നു എന്നും കരുതുന്നവരും കുറവല്ല.
ട്രെയിൻ യാത്രകളിലെ വ്യക്തിപരമായ അവകാശങ്ങളും സഹജീവി പരിഗണനയും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ സംഭവം ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.
A passenger refused to vacate someone else's reserved seat.
— Gems Of Railway (@GemsOfRailway) June 14, 2026
His argument?
"I'm travelling with family."
The actual seat holder disagreed.
Should families be allowed to adjust seats for convenience?
Or should reserved seats be respected no matter what?
Because if everyone… pic.twitter.com/CHD4ONcIcQ
Tags : ViralVideo TrendingNow ViralPost InternetDebate SocialMediaStorm