Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjamport

വി​ഴി​ഞ്ഞം: റെ​യി​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി 2.31 ഹെ​ക്ടർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ വി​ജ്ഞാ​പ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഴി​​​​ഞ്ഞം രാ​​​​ജ്യാ​​​​ന്ത​​​​ര തു​​​​റ​​​​മു​​​​ഖ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി റെ​​​​യി​​​​ൽ​​​​വേ ശൃം​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള റെ​​​​യി​​​​ൽ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഭേ​​​​ദ​​​​ഗ​​​​തി വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

വി​​​​ഴി​​​​ഞ്ഞം രാ​​​​ജ്യാ​​​​ന്ത​​​​ര തു​​​​റ​​​​മു​​​​ഖ​​​​ത്തുനി​​​​ന്ന് ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കാ​​​​ണ് തു​​​​റ​​​​മു​​​​ഖ​​​​ത്തു നി​​​​ന്നു​​​​ള്ള ച​​​​ര​​​​ക്കി​​​​ന്‍റെ ക​​​​യ​​​​റ്റി​​​​റി​​​​ക്ക​​​​ത്തി​​​​നാ​​​​യി റെ​​​​യി​​​​ൽ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി 2.3195 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് വി​​​​ജ്ഞാ​​​​പ​​​​നം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര താ​​​​ലൂ​​​​ക്കി​​​​ലെ പ​​​​ള്ളി​​​​ച്ച​​​​ൽ, ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ ഭൂ​​​​മി​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലി​​​​ന്‍റെ ന്യാ​​​​യ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം, സു​​​​താ​​​​ര്യ​​​​ത, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, പു​​​​നഃ​​​​സ്ഥാ​​​​പ​​​​നം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന 2013ലെ ​​​​കേ​​​​ന്ദ്ര നി​​​​യ​​​​മ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വി​​​​ഴി​​​​ഞ്ഞം രാ​​​​ജ്യാ​​​​ന്ത​​​​ര തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ റെ​​​​യി​​​​ൽ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​ക്കാ​​​​യി പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്ത് 0.8802 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. മു​​​​ൻ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​ള്ളി​​​​ച്ച​​​​ൽ വി​​​​ല്ലേ​​​​ജി​​​​ലെ ബ്ലോ​​​​ക്ക് ന​​​​ന്പ​​​​ർ അ​​​​ഞ്ചി​​​​ലെ റീ​​​​സ​​​​ർ​​​​വേ 474, 479, 481, 482 എ​​​​ന്നി​​​​വ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട 15 എ​​​​ൽ​​​​എ സ​​​​ബ് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം വി​​​​ല്ലേ​​​​ജി​​​​ലെ ബ്ലോ​​​​ക്ക് ന​​​​ന്പ​​​​ർ 13ലെ ​​​​വി​​​​വി​​​​ധ റീ​​​​സ​​​​ർ​​​​വേ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലെ 24 എ​​​​ൽ​​​​എ സ​​​​ബ് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി 0.8802 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി കൂ​​​​ടു​​​​ത​​​​ൽ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് പു​​​​തു​​​​ക്കി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം. ര​​​​ണ്ടു വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 104 എ​​​​ൽ​​​​എ സ​​​​ബ് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ൾ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തോ​​​​ടെ പു​​​​റ​​​​ന്പോ​​​​ക്ക് ഭൂ​​​​മി ഒ​​​​ഴി​​​​വാ​​​​ക്കി ഏ​​​​ക​​​​ദേ​​​​ശം 2.3195 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്ക് നീ​​​​ങ്ങും. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത കൃ​​​​ത്യ​​​​മാ​​​​യി നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി വി​​​​ജ്ഞാ​​​​പ​​​​ന​​​​മെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തെ റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി. കൂ​​​​ടു​​​​ത​​​​ൽ ഭൂ​​​​മി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

Kerala

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം ഉത്തരവാദിത്തമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മംഗലാപുരം സ്‌പെഷല്‍ ഫ്‌ളൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ടതും ചര്‍ച്ചയായെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും നാളിതുവരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഎം ആണ് എന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

എന്നാല്‍ ഈ കരാറുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് എല്ലാവര്‍ക്കും അറിയാം. അദാനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാന്‍ വി.ഡി.സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് ചര്‍ച്ചകള്‍ നടന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചര്‍ച്ചകളൊക്കെ പലതും നടക്കുമെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി. ആരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് തങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയുണ്ടാക്കിയ ഡീലിലാണ് വിമര്‍ശനമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up