Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wages

ബം​ഗ്ലാ​ദേ​ശി​ൽ തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭം

ധാ​​​​ക്ക: ശ​​​​മ്പ​​​​ള​​​​വ​​​​ർ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ റോ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ലെ മി​​​​ർ​​​​പു​​​​ർ, അ​​​​ഷു​​​​ലി​​​​യ, ഗാ​​​​സി​​​​പ്പുർ, നാ​​​​രാ​​​​യ​​​​ൺ​​​​ഗ​​​​ഞ്ച് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യി. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പൊ​​​​ലി​​​​സ് വാ​​​​നു​​​​ക​​​​ൾ​​​​ക്കു തീ​​​​യി​​​​ട്ടു. ഇ​​​​വ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ പൊ​​​​ലി​​​​സ് ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും ജ​​​​ല​​​​പീ​​​​ര​​​​ങ്കി​​​​യും പ്ര​​​​യോ​​​​ഗി​​​​ച്ചു.

ധാ​​​​ക്ക, ഗാ​​​​സി​​​​പ്പു​​​​ർ, മെ​​​​യ്മ​​​​ൻ​​​​സിം​​​​ഗ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ 4,000 വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ 670 എ​​​​ണ്ണം പൂ​​​​ട്ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. പ്ര​​​​തി​​​​മാ​​​​സ വേ​​​​ത​​​​നം 12,500 ബം​​​​ഗ്ലാ​​​​ദേ​​​​ശി ടാ​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് 30,000 ടാ​​​​ക്ക​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു സ​​​​മ​​​​രം.

പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം മൂ​​​​ലം ഭ​​​​ക്ഷ​​​​ണം, പാ​​​​ർ​​​​പ്പി​​​​ടം, ഗ​​​​താ​​​​ഗ​​​​തം, ആ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ​​​​യു​​​​ടെ ചെ​​​​ല​​​​വു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന് ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യം ദു​​​​ഃസ​​​​ഹ​​​​മാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി താ​​​​രി​​​​ഖ് റ​​​​ഹ്‌​​മാ​​ൻ ഞാ​​​​യ​​​​റാ​​​​ഴ്ച ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി, തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി, മ​​​​റ്റ് മു​​​​തി​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു. തൊ​​​​ഴി​​​​ൽ വ​​​​കു​​​​പ്പ് മ​​​​ന്ത്രി ആ​​​​രി​​​​ഫു​​​​ൾ ഹ​​​​ഖ് ചൗ​​​​ധ​​​​രി വേ​​​​ജ് ബോ​​​​ർ​​​​ഡ് രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​ഷേ​​​​ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

Latest News

Corehub Up