സ്കൂള്‍ പാചക തൊഴിലാളി യൂണിയന് മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ.
മങ്കട: സ്കൂള്‍ തുറന്ന് മൂന്നുമാസമായിട്ടും സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (സിഐടിയു) മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സിഐടിയു മങ്കട ഏരിയ കമ്മിറ്റി അംഗം സി. അരവിന്ദന് ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് പി.എം. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എല്ലാ മാസവും അഞ്ചിന് തന്നെ വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനവും നല്കി. യൂണിയന് ഏരിയ സെക്രട്ടറി സി.ടി. റജീന, സിഐടിയു മങ്കട ഏരിയ ട്രഷറര്‍ പി. ജയരാജന്, പാചക തൊഴിലാളി യൂണിയന് ഏരിയ ട്രഷറര്‍ പി. പ്രീത, എം. ഫാത്തിമ, കെ. ശങ്കരന്, കെ. ബിന്ദു, പി. സത്യവതി എന്നിവര്‍ സംസാരിച്ചു.
Tags : Local News Nattuvishesham Kitchen workers wages strike