എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിൽ തളിനടുവട്ടത്ത് പ്രവർത്തിക്കുന്ന "അർബൻ വിംഗ്സ്' അറവുമാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട കേസിൽ കോടതി നിർദേശപ്രകാരമുള്ള ട്രയൽ റൺ പൂർത്തിയായി. അതേസമയം പ്ലാന്റിന്റെ പ്രവർത്തനം പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിനിധികളായ ടി.എം നാസർ, സന്തോഷ് പിലക്കാട്, രവീന്ദ്രൻ തിച്ചൂർ, എം.ആർ. പ്രജു, പി. പ്രീതി, എം.ആർ. രതിമോഹൻ, കുഞ്ഞാലു, എം.എം. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.