x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ന്പാ​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം


Published: December 9, 2025 08:11 AM IST | Updated: December 9, 2025 08:11 AM IST

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡാ​യ പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ൽ ഇ​ക്കു​റി പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​ണ്


ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തു​ണ്ട്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കോ​ഴി മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​തി​നാ​ൽ മൈ​ലാ​ടി മു​ത​ൽ അ​ള​ക്ക​ൽ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ദു​ർ​ഗ​ന്ധം സ​ഹി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് വോ​ട്ട​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ ഉ​റ​പ്പു ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കേ വോ​ട്ട് ന​ൽ​കൂ എ​ന്ന നി​ല​പാ​ടും വോ​ട്ട​ർ​മാ​ർ​ക്കു​ണ്ട്. ഇ​തോ​ടെ മു​ന്ന​ണി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.


2021 ൽ ​പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ലെ വി​ജ​യ​പു​രം അ​ള​ക്ക​ൽ ഭാ​ഗ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ കോ​ഴി മാ​ലി​ന്യം സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തും സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കു​റു​ഞ്ഞി​തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​തു​മാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ വേ​ണം കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ​ഴ​യ​പോ​ലെ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും താ​മ​സം മാ​റി തു​ട​ങ്ങി. ഇ​ക്കു​റി ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വോ​ട്ട​ർ​മാ​ർ.

 

Tags : waste treatment

Recent News

Corehub Up