x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​വ​ട്ടം അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്: ട്ര​യ​ൽ റ​ൺ പൂ​ർ​ത്തി​യാ​യി

വെബ്ഡെസ്ക്
Published: November 8, 2026 07:04 AM IST | Updated: November 8, 2026 07:04 AM IST

വ​ര​വൂ​ർ ന​ടു​വ​ട്ടം "അ​ർ​ബ​ൻ വിം​ഗ്സ്' അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റിനു മു​ന്നി​ൽ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ.

എ​രു​മ​പ്പെ​ട്ടി: വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ത​ളിന​ടു​വ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന "അ​ർ​ബ​ൻ വിം​ഗ്സ്' അ​റ​വുമാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ട്ര​യ​ൽ റ​ൺ പൂ​ർ​ത്തി​യാ​യി. അ​തേ​സ​മ​യം പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​സ​ര മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.
പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​നി​ധി​ക​ളാ​യ ടി.​എം നാ​സ​ർ, സ​ന്തോ​ഷ് പി​ല​ക്കാ​ട്, ര​വീ​ന്ദ്ര​ൻ തി​ച്ചൂ​ർ, എം.​ആ​ർ. പ്ര​ജു, പി. ​പ്രീ​തി, എം.​ആ​ർ. ര​തി​മോ​ഹ​ൻ, കു​ഞ്ഞാ​ലു, എം.​എം. റ​ഷീ​ദ് തുടങ്ങിയ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Waste Treatment nattuvishesham district news deepika news

Recent News

Corehub Up