Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Level In

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2361.66 അടിയായി

തൊ​​​ടു​​​പു​​​ഴ: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 2361.66 അ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍ന്നു. സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 56 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. പ​​​ദ്ധ​​​തിപ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ​​​കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്ക് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ നീ​​​രൊ​​​ഴു​​​ക്കാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പു​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലു​​​മാ​​​യി നി​​​ല​​​വി​​​ല്‍ 57 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ മാ​​​സം 17ന് ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ല്‍ 2321.28 അ​​​ടി​​​യാ​​​യി​​​രു​​​ന്നു ജ​​​ല​​​നി​​​ര​​​പ്പ്. എ​​​ല്ലാ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലു​​​മാ​​​യി 21 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ ഇ​​​ടു​​​ക്കി​​​യി​​​ല്‍ 40.38 അ​​​ടി​​​വെ​​​ള്ളം ഉ​​​യ​​​ര്‍ന്ന​​​ത് വൈ​​​ദ്യു​​​തി​​​വ​​​കു​​​പ്പി​​​ന് വ​​​ന്‍ നേ​​​ട്ട​​​മാ​​​യി.

Latest News

Corehub Up