x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു


Published: April 9, 2026 07:09 AM IST | Updated: April 9, 2026 07:16 AM IST

മ​ട്ട​ന്നൂ​ർ: ക​ഠി​ന​മാ​യ വേ​ന​ൽ ചൂ​ടി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ പ​ഴ​ശി ജ​ല സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഒ​രോ ദി​വ​സ​വും മൂ​ന്നും നാ​ലും സെ​ന്‍റീ​മീ​റ്റ​ർ എ​ന്ന തോ​തി​ലാ​ണ് വെ​ള​ളം കു​റ​യു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ സം​ഭ​ര​ണി​യി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​ർ വെ​ള്ള​മാ​ണ് കു​റ​ഞ്ഞ​ത്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ഴ​ശി ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണ​വും നി​ല​ച്ചു.

ഫെ​ബു​വ​രി ആ​ദ്യ​വാ​രം 26.52 മീ​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന പ​ഴ​ശി​യി​ൽ ഇ​പ്പോ​ൾ 23.08 മീ​റ്റ​ർ വെ​ള്ള​മാ​ണ് ഉ​ള്ള​ത്. തു​ലാം​മ​ഴ ഗ​ണ്യ​മാ​യി കു​റ​യു​ക​യും വേ​ന​ൽ മ​ഴ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ വ​ൻ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തു​ലാ​വ​ർ​ഷം കു​റ​ഞ്ഞാ​ലും മു​ൻ കാ​ല​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പ​ദ്ധ​തി​യു​ടെ വ്യ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ല​ഭി​ക്കാ​റു​ണ്ടാ​യി രു​ന്നു. ഇ​ക്കൂ​റി കു​ട​ക് ജി​ല്ല​യി​ൽ മ​ഴ കു​റ​ഞ്ഞ​തും പ​ഴ​ശി​ക്ക് തി​രി​ച്ച​ടി​യാ​യി.

ബ്ര​ഹ്‌​മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത്ത​തി​നു​ള്ളി​ലെ പ​ല നീ​രു​റ​വ​ക​ളും വ​റ്റി​യ​തും ബാ​രാ​പോ​ൾ പു​ഴ​യി​ലെ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന ബ​വ​ലി പു​ഴ​യി​ലും നി​രൊ​ഴു​ക്കി​ൽ വ​ലി​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​ന​ത്തി​ൽ നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന, ക​ക്കു​വ, ചീ​ങ്ക​ണി​പ്പു​ഴ​ക​ളി​ൽ ഒ​ഴു​ക്ക് പൂ​ർ​ണ​മാ​യും നി​ല​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും ബാ​വ​ലി, ബാ​രാ​പോ​ൾ പു​ഴ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ചെ​റു നീ​രു​റ​വ​ക​ളും വ​റ്റി വ​ര​ണ്ടു. കു​ടി​വെ​ള​ള വി​ത​ര​ണ​ത്തി​നു​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് 18 മീ​റ്റ​റി​ല​ധി​കം വെ​ള്ളം സം​ഭ​ര​ണ​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. പ​ഴ​ശി​യി​ൽ ആ​റ് മീ​റ്റ​റി​ല​ധി​കം വെ​ള്ളം താ​ഴു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ജി​ല്ല വ​ലി​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക് നീ​ങ്ങും.

ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ വ​ലി​യ തോ​തി​ലു​ള്ള കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മൂ​ന്നി​ൽ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത് പ​ഴ​ശി പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ്.

അ​ൻ​പ​തി​ല​ധി​കം ദ​ശ​ല​ക്ഷം ലീ​റ്റ​ർ വെ​ള്ള​മാ​ണ് പ​ഴ​ശി പ​ദ്ധ​തി​യി​ൽ നി​ന്നു ദി​നം പ്ര​തി കു​ടി​വ​ള്ള​ത്തി നാ​യി പ​മ്പ് ചെ​യ്യു​ന്ന​ത്. ഒ​രു കോ​ർ​പ​റേ​ഷ​ൻ, ഏ​ഴ് ന​ഗ​ര​സ​ഭ, 36 പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് പ​ഴ​ശി​യി​ൽ നി​ന്നാ​ണ്.

Tags : nattu vishesham Water level in Pazhasi Dam

Recent News

Corehub Up