ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2361.66 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 56 ശതമാനമാണിത്. പദ്ധതിപ്രദേശത്ത് മഴകുറഞ്ഞെങ്കിലും അണക്കെട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ നീരൊഴുക്കാണ് ജലനിരപ്പുയരാന്‍ കാരണമായത്. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 57 ശതമാനം വെള്ളമുണ്ട്.
കഴിഞ്ഞ മാസം 17ന് ഇടുക്കി അണക്കെട്ടില്‍ 2321.28 അടിയായിരുന്നു ജലനിരപ്പ്. എല്ലാ അണക്കെട്ടുകളിലുമായി 21 ശതമാനം വെള്ളമാണുണ്ടായിരുന്നത്. എന്നാല്‍ ഒരുമാസത്തിനിടെ ഇടുക്കിയില്‍ 40.38 അടിവെള്ളം ഉയര്‍ന്നത് വൈദ്യുതിവകുപ്പിന് വന്‍ നേട്ടമായി.
Tags : Deepika DeepikaNewspaper BreakingNews Water level in dukki dam