Agriculture
വെള്ളരിവർഗവിളകളിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു പച്ചക്കറിയാണ് തണ്ണിമത്തൻ. അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരള വിപണിയിൽ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്.
കേരളത്തിലെ കർഷകരുടെ നിഘണ്ടുവിൽ ഇല്ലാതിരുന്ന തണ്ണിമത്തൻ കൃഷി ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായിട്ടുണ്ട്. പരമ്പരാഗതമായി സീസണൽ വിളയായിരുന്നെങ്കിലും ഇപ്പോൾ വർഷം മുഴുവനും തണ്ണിമത്തൻ ലഭിക്കുന്നുണ്ട്.
അണുകുടുംബങ്ങൾക്ക് അനുയോജ്യമായ മിനി, ഐസ് ബോക്സ് എന്നീ ചെറിയ തണ്ണിമത്തൻ ഇനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. തണ്ണിമത്തനിൽ ധാരാളം ജലാംശം, വിറ്റാമിൻ എ, അന്നജം, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഈ വിള.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോആസിഡ് നമ്മുടെ ശരീരത്തിൽ ഒരു ആന്റി ഓക്സിഡൻറ്റായി പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിലും പങ്ക് വഹിക്കുന്നു.
ഉപഭോക്തൃ മുൻഗണനയിൽ തണ്ണിമത്തൻ കാന്പിന്റെ നിറം ഒരു നിർണായക ഘടകമാണ്. പ്രധാനമായും ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറഭേദങ്ങളിൽ തണ്ണിമത്തൻ ലഭ്യമാണ്.
ഇതോടൊപ്പം കുരുവില്ലാ തണ്ണിമത്തൻ വർഗങ്ങൾക്കും വിപണിയിൽ പ്രത്യേക പ്രാധാന്യം വർധിച്ചുവരുന്നു.
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കുവാൻ.
നല്ല ഫലഭൂയിഷ്ടവും നീർവാർച്ചയുമുള്ള പശിമരാശി മണ്ണ് ആണ് തണ്ണിമത്തൻ കൃഷിക്ക് അഭികാമ്യം.
നിലം ഒരുക്കൽ
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചതിനുശേഷം 3 മീറ്റർ അകലത്തിലായി 2 മീറ്റർ ഇടവിട്ട് കുഴിയെടുക്കാം. കുഴികൾക്കു പകരം 3 മീറ്റർ ഇടവിട്ട് ചാലുകളും എടുക്കാവുന്നതാണ്.
ഏകദേശം 60 സെ.മീ. വ്യാസവും 45 സെ.മീ. ആഴവും ഉള്ള കുഴികൾ ആണ് എടുക്കേണ്ടത്. 45 സെ. മീ. താഴ്ച്ച ഉള്ള ചാലുകൾ എടുക്കുവാൻ ശ്രദ്ധിക്കുക.
നടീലും വളപ്രയോഗവും
വളപ്രയോഗത്തിനോട് നല്ല രീതിയിൽ പ്രതികരിക്കുന്ന ഒരു വിളയാണ് തണ്ണിമത്തൻ. സെൻറ്റിനു 1 -2 കിലോഗ്രാം കുമ്മായം ചേർത്ത് മേൽമണ്ണ് ഇളക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 100 കിലോഗ്രാം ജൈവവളം കൂടി നൽകണം.
ശേഷം അടിവളമായി ആവശ്യമുള്ള രാസവളങ്ങൾ താഴെപ്പറയുന്ന അളവിൽ ചേർക്കണം. രാസവളങ്ങളുടെ അളവ് ഇപ്രകാരമാണ്. യൂറിയ: 303 ഗ്രാം, രാജ്ഫോസ്:560 ഗ്രാം, പൊട്ടാഷ്: 167 ഗ്രാം.
ഇവ മേൽമണ്ണുമായി കലർത്തി കുഴിയുടേയോ ചാലിന്റേയോ മുക്കാൽ ഭാഗം നിറക്കണം. ശേഷം വിത്തുകൾ ഇടുകയോ പ്രോട്രേകളിൽ വളർത്തിയ 10 ദിവസം പ്രായമുള്ള തൈകൾ നടുകയോ ചെയ്യാം. ഒരു തടത്തിൽ 4-5 വിത്തുകൾ/ തൈകൾ നടാവുന്നതാണ്.
2 ആഴ്ചകൾക്കുശേഷം കരുത്തുള്ള 2 ചെടികൾ മാത്രം നിലനിർത്തുക. അടിവളത്തിനു പുറമേ വള്ളിവീശുമ്പോഴും പൂവിടുമ്പോഴും സെന്റിനു 151 ഗ്രാം യൂറിയ വീതം മേൽവളമായി നൽകണം.
വിളയുടെ ആദ്യഘട്ടങ്ങളിൽ 3-4 ദിവസം കൂടുന്പോൾ ജലസേചനം നൽകണം. പിന്നീട് പൂവിട്ടു തുടങ്ങുന്പോഴും കായ പിടിച്ചു തുടങ്ങുന്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തുക.
നല്ല മാധുര്യമുള്ള തണ്ണിമത്തൻ ലഭിക്കുന്നതിനു വേണ്ടി, കായ മൂപ്പെത്തുന്ന സമയത്ത് ജലസേചനം നിയന്ത്രിക്കുക.
തണ്ണിമത്തൻ വള്ളികൾ പടരുന്നതിനായി മണ്ണിൽ ഉണങ്ങിയ കമ്പുകളോ പുല്ലുകളോ നിരത്തുക. മേൽവളം നൽകുമ്പോൾ കളകൾ നീക്കി മണ്ണ് ഇളക്കി കൊടുക്കുകയും വേണം.
വിളവെടുപ്പ്
തൈകൾ നട്ടതിന് ഏകദേശം 30- 35 ദിവസങ്ങൾക്കു ശേഷം തണ്ണിമത്തൻ ചെടികൾ പൂവിട്ടു തുടങ്ങും. പൂവിട്ട് 45- 50 ദിവസം കഴിയുന്പോൾ തണ്ണിമത്തൻ വിളവെടുത്ത് തുടങ്ങാം.
മൂപ്പെത്തിയ തണ്ണിമത്തനിൽ മണ്ണിനോട് ചേർന്നു കിടക്കുന്ന ഭാഗത്തെ തൊലി മഞ്ഞ കലർന്ന വെള്ളനിറത്തിൽ മാറിയതായി കാണപ്പെടും.
കൂടാതെ കായ്കൾ കൈ കൊണ്ട് കൊട്ടുമ്പോൾ പൊള്ളയായ ശബ്ദം കേൾക്കുകയാണെങ്കിൽ തണ്ണിമത്തൻ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.
Kerala
പാലക്കാട്: പിക്കപ്പ് വാനിൽ തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്.
ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Kerala
പാലക്കാട്: മിനി ലോറിയിൽ തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുകൾ പിടിച്ചെടുത്തു. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.
തണ്ണിമത്തന് ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന് സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറിയിലെ ഉപയോഗത്തിന് ഉള്ളതാണെന്ന് ഇവയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ലോറി തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്. നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന് നിരത്തിയാണ് ലോറി വന്നത്.
പതിവ് വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.
District News
ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷൻ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിൽ തണ്ണിമത്തൻ കൃഷി ശില്പശാല സംഘടിപ്പിച്ചു. ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ-ഓർഡിനേഷൻ സൊസൈറ്റി (ടാഫ് കോസ് ) യുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഫാർമിംഗ് കോർപറേഷൻ കെട്ടിടത്തിൽ നടന്ന പരിപാടി ആറളം ഫാമിംഗ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ആറളം പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ പി. സനൂപ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. കെ. അക്ഷയ, പ്രവിഷ, ടാഫ് കോസ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
തണ്ണിമത്തൻ കൃഷിയുടെ വിവിധ വശങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. അഴിക്കോട് ഗ്രാമ പഞ്ചായത്തിൽ തണ്ണിമത്തൻ കൃഷിയിൽ വിജയ ഗാഥ രചിച്ച രജിത്ത് അഴിക്കോട് ശില്പ ശാലയിൽ തണ്ണിമത്തൻ കൃഷി കാർഷിക അനുഭവങ്ങൾ വിശദീകരിച്ചു. തണ്ണിമത്തൻ കൃഷി ആരംഭിക്കാൻ താത്പര്യം അറിയിച്ചവർക്ക് വിത്തുകൾ പരിപാടിയിൽ വിതരണം ചെയ്തു.
Health
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.