x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ​ല്ല, മ​ര​ണ കാ​ര​ണം എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന്; ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്ത്


Published: May 7, 2026 07:53 PM IST | Updated: May 7, 2026 07:53 PM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം എ​ലി​വി​ഷ​മാ​ണെ​ന്നും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലും അ​വ​ർ ക​ഴി​ച്ച പ​ഴ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ളി​ലും എ​ലി​ക​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ഷ​വ​സ്തു​വി​ന്‍റെ അം​ശം അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

അ​ബ്ദു​ള്ള ദോ​കാ​ഡി​യ (45), ഭാ​ര്യ ന​സ്രീ​ൻ (35), മ​ക്ക​ളാ​യ സൈ​ന​ബ് (13), ആ​യി​ഷ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബ​ന്ധു വീ​ട്ടി​ലെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം ഇ​വ​ർ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കു​ടും​ബം ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ എ​ല്ലാ​വ​ർ​ക്കും ക​ടു​ത്ത ച​ർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ലി​വി​ഷ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​ഷ രാ​സ​വ​സ്തു​വാ​യ സി​ങ്ക് ഫോ​സ്ഫൈ​റ്റി​ന്‍റെ അം​ശം ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. കു​ടും​ബം ക​ഴി​ച്ച ത​ണ്ണി​മ​ത്ത​ന്‍റെ സാ​മ്പി​ളു​ക​ളി​ലും സി​ങ്ക് ഫോ​സ്ഫൈ​റ്റും ക​ണ്ടെ​ത്തി.

ത​ണ്ണി​മ​ത്ത​നി​ൽ രാ​സ​വ​സ്തു ക​ല​ർ​ന്ന​ത് അ​ബ​ദ്ധ​ത്തി​ലോ​ണോ അ​തോ ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വം കു​ത്തി​വ​ച്ച​താ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ പ്രാ​ഥ​മി​ക ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ ത​ല​ച്ചോ​റ്, ഹൃ​ദ​യം, കു​ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല അ​വ​യ​വ​ങ്ങ​ൾ പ​ച്ച നി​റ​മാ​യി മാ​റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​ത് വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​മാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കു​ടും​ബം പ​ങ്കെ​ടു​ത്ത വി​രു​ന്നി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

 

Tags : Rat Poison Watermelon Mumbai Family Forensic Analysis

Recent News

Corehub Up