Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Weapons

ഗു​ണ്ടാ​ത്ത​ല​വ​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്; അ​ഞ്ച് കോ​ടി രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ബാ​ബ ഫ​ർ​സാ​ൻ അ​ന്ത​രി​ച്ച് ആ​റു​മാ​സ​ത്തി​നു​ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​വും മ​റ്റു​സ്വ​ത്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​ത്.

അ​ഞ്ചു​കോ​ടി​യി​ൽ​പ്പ​രം രൂ​പ​യും തോ​ക്കു​ക​ളും സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ ബാ​ബ ഫ​ർ​സാ​ന്‍റെ ര​ണ്ടാം ഭാ​ര്യ ഷീ​ല ഗ​ണ​പ​ത്‌​റാ​വു സാ​ൽ​വെ മാ​ത്ര​മാ​ണ് ബം​ഗ്ലാ​വി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​ക​ളി​ൽ നി​ന്നും മു​റി​ക​ളി​ൽ നി​ന്നു​മാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 100, 200, 50,20,10 രൂ​പ​ക​ളു​ടെ നോ​ട്ടു​ക​ളാ​യിട്ടാണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഇ​തോ​ടെ നോ​ട്ടു​ക​ൾ എ​ണ്ണാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഞ്ച് നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ടി​വ​ന്നു. എ​ല്ലാം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് 5.26 കോ​ടി രൂ​പ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തി​നു​പു​റ​മേ ര​ണ്ട് പി​സ്റ്റ​ളു​ക​ൾ, നാ​ല് റൈ​ഫി​ളു​ക​ൾ, ര​ണ്ട് എ​യ​ർ ഗ​ണ്ണു​ക​ൾ, ഒ​രു വാ​ൾ, മൂ​ന്ന് ക​ഠാ​ര, ക​ത്തി​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഇ​തി​ന് പു​റ​മെ 21.3 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ട്ടു ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രു​ന്ന വെ​ള്ളി​യും, വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ 45 കു​പ്പി മ​ദ്യ​വും ബം​ഗ്ലാ​വി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ആ​യു​ധ​ങ്ങ​ളി​ൽ ചി​ല​തി​ന് ബാ​ബ ഫ​ർ​സാ​ന്‍റെ പേ​രി​ൽ ലൈ​സ​ൻ​സ് ഉ​ണ്ടെ​ങ്കി​ലും പി​സ്റ്റ​ളി​ന് യാ​തൊ​രു​വി​ധ രേ​ഖ​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

നീ​ണ്ട യു​ദ്ധ​ത്തി​ന് ത​യാ​ർ, അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഇ​തു​വ​രെ പ്ര​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ നീ​ണ്ട യു​ദ്ധ​ത്തി​ന് ത​യാ​റാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു.

ഈ ​യു​ദ്ധ​ത്തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലം പ്ര​തി​രോ​ധി​ക്കാ​നും ആ​ക്ര​മ​ണാ​ത്മ​ക പ്ര​തി​രോ​ധം തു​ട​രാ​നു​മു​ള്ള ശേ​ഷി ഞ​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് റെ​സ ത​ലാ​യി-​നി​ക്ക് പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള എ​ല്ലാ നൂ​ത​ന ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ദു​ബാ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് അ​ക്ര​മി​ക്കാ​ൻ ശ്ര​മം. കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്തെ തീ​പി​ടു​ത്തം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​താ​യി ദു​ബാ​യ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. നേ​ര​ത്തെ സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

National

ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി

റാസ്പുർ: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസാണ് ആയുധങ്ങൾ പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്.

57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്.

അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്‍റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തെരച്ചിൽ നടക്കുകയാണ്. വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

International

തായ്‌വാന് 1,115 കോടി ഡോളറിന്‍റെ ആയുധങ്ങൾ യുഎസ് നല്കും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​നീ​​​സ് ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌​​​വാ​​​ന് വ​​​ന്പ​​​ൻ ആ​​​യു​​​ധ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. എ​​​ട്ടു വി​​​ൽ​​​പ​​​ന ക​​​രാ​​​റു​​​ക​​​ളി​​​ലാ​​​യി മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും അ​​​ട​​​ക്കം 1,115 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​നു വി​​​ൽ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

താ​​​യ്‌​​​വാ​​​ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​കസ​​​ഹാ​​​യ​​​മാ​​​ണി​​​ത്. ട്രം​​​പി​​നു മു​​​ന്പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജോ ​​​ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്ത് മൊ​​​ത്തം 840 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കസ​​​ഹാ​​​യ​​​മേ താ​​​യ്‌​​​വാ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ.

ഹി​​​മാ​​​ർ​​​സ് റോ​​​ക്ക​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ 82 യൂ​​​ണി​​​റ്റ്, 420 ആ​​​ർ​​​മി ടാ​​​ക്റ്റി​​​ക്ക​​​ൽ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം താ​​​യ്‌​​​വാ​​​നു ന​​​ല്കു​​​ന്ന​​​ത്. യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​നാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളാ​ണി​വ.

താ​​​യ്‌​​​വാ​​​ൻ പാ​​​ക്കേ​​​ജി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക സോ​​​ഫ്റ്റ്‌​​വേ​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ണ് അ​​​റി​​​യി​​​പ്പ്. താ​​​യ്‌​​​വാ​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മേ​​​ഖ​​​ല​​​യി​​​ൽ സന്തു​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സൈ​​​നി​​​ക പാ​​​ക്കേ​​​ജി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ രോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര ധാ​​​ര​​​ണ​​​ക​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ൾ ചൈ​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

Kerala

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണം; യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ ഷാ, ​അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ബാ​റി​ലെ​ത്തി​യ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. ബാ​ർ ജീ​വ​ന​ക്കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്ത​ത്തോ​ടെ സം​ഘ​ർ​ഷം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​റ​ത്തു​പോ​യ അ​ലീ​ന​യും സു​ഹൃ​ത്തു​ക്ക​ളും തി​രി​കെ എ​ത്തി​യ​ത് വ​ടി​വാ​ളു​മാ​യാ​ണ്.

സം​ഘം കാ​റി​ൽ‌​നി​ന്ന് വ​ടി​വാ​ളു​മെ​ടു​ത്ത് ബാ​റി​ലേ​ക്ക് വ​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വ​ടി​വാ​ൾ കൊ​ണ്ടു​വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വൈ​ഷ്ണ​വ് ഒ​ളി​വി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ബാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു.

ബാ​റി​ൽ നി​ന്ന് പോ​യ ശേ​ഷം അ​ഞ്ചു ത​വ​ണ പ്ര​തി​ക​ൾ മ​ട​ങ്ങി വ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചെ​ന്നു​മാ​ണ് ബാ​ർ ഉ​ട​മ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​വ​രാ​ണ് അ​ക്ര​മി​ക​ളെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ യു​വ​തി​യു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Latest News

Corehub Up