Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Asia War

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ആ​ഡം​ബ​ര ട്രെ​യി​ൻ 'പാ​ല​സ് ഓ​ൺ വീ​ൽ​സി'​ലും സീ​റ്റു​ക​ൾ ഒ​ഴി​യു​ന്നു; ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി

ജ​യ്പൂ​ർ: ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷം പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​ഡം​ബ​ര ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ ഇ​ടി​വ്. രാ​ജ​സ്ഥാ​നി​ലെ വി​ഖ്യാ​ത​മാ​യ 'പാ​ല​സ് ഓ​ൺ വീ​ൽ​സ്' ട്രെ​യി​നി​ലെ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ൽ വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 14 ല​ക്ഷം രൂ​പ വ​രെ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള ഈ ​ആ​ഡം​ബ​ര ട്രെ​യി​നി​ൽ ഇ​പ്പോ​ൾ പ​കു​തി​യോ​ളം സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

പാ​ല​സ് ഓ​ൺ വീ​ൽ​സി​ലെ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശി​ക​ളാ​ണ്. യു​ദ്ധ​ഭീ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​വും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളും കാ​ര​ണം പ​ല​രും യാ​ത്ര​ക​ൾ റ​ദ്ദാ​ക്കു​ക​യോ മാ​റ്റി​വെ​ക്കു​ക​യോ ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ ആ​കാ​ശം ഒ​ഴി​വാ​ക്കി വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് യാ​ത്രാ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക​യും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് സ​ഞ്ചാ​രി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു.

രാ​ജ​സ്ഥാ​ൻ ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന ഈ ​ട്രെ​യി​ൻ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​ഡം​ബ​ര ട്രെ​യി​നു​ക​ളി​ൽ ഒ​ന്നാ​ണ്. രാ​ജ​കീ​യ സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ന്ന ഈ ​ട്രെ​യി​നി​ലെ യാ​ത്ര​യ്ക്ക് സീ​സ​ൺ അ​നു​സ​രി​ച്ച് അ​ഞ്ച് ല​ക്ഷം മു​ത​ൽ 14 ല​ക്ഷം രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. വി​ദേ​ശ​നാ​ണ്യം നേ​ടി​ത്ത​രു​ന്ന പ്ര​ധാ​ന ടൂ​റി​സം സം​രം​ഭ​മാ​ണി​ത്.

സാ​ധാ​ര​ണ​യാ​യി ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള രാ​ജ​സ്ഥാ​നി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഇ​പ്പോ​ൾ വി​ജ​ന​മാ​വു​ക​യാ​ണ്. വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ എ​ത്താ​തി​രി​ക്കു​ന്ന​ത് ഹോ​ട്ട​ൽ ഉ​ട​മ​ക​ളെ​യും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ചി​ട്ടു​ണ്ട്. യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ വ​രും മാ​സ​ങ്ങ​ളി​ലും ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up