x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമേഷ്യ യുദ്ധം; മരണസംഖ്യ ഉയരുന്നു


Published: March 18, 2026 11:34 PM IST | Updated: March 18, 2026 11:34 PM IST

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​റാ​​​നെ​​​യും ഇ​​​റാ​​​നു വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്ന ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും ഇ​​​ന്ന​​​ലെ​​​യും ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു.

ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ ഹി​​​സ്ബു​​​ള്ള ആ​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ബോം​​​ബിം​​​ഗി​​​ൽ പ​​​ത്തു പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു. ബെ​​​യ്റൂ​​​ട്ടി​​​ന്‍റെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്തെ ഒ​​​രു ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ടം നി​​​ലം​​​പൊ​​​ത്തി. സെ​​​ൻ​​​ട്ര​​​ൽ ബെ​​​യ്റൂ​​​ട്ടി​​​ൽ ഇ​​​ത്ര​​​വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണം ആ​​​ദ്യ​​​മാ​​​ണ്.

യു​​​ദ്ധ​​​ത്തി​​​നു ശ​​​മ​​​ന​​​മു​​​ണ്ടാ​​​കാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രു​​​ക​​​യാ​​​ണ്. യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ 3000നു ​​​മു​​​ക​​​ളി​​​ൽ പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു; ല​​​ബ​​​ന​​​നി​​​ൽ 900നു ​​​മു​​​ക​​​ളി​​​ൽ പേ​​​രും. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഉ​​​ഗ്ര​​​രോ​​​ഷം നേ​​​രി​​​ടു​​​ന്ന ല​​​ബ​​​ന​​​നി​​​ൽ എ​​​ട്ടു​​​ല​​​ക്ഷം പേ​​​ർ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ഇ​​​റാ​​​ന്‍റെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ 14 പേർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല. യു​​​എ​​​ഇ, കു​​​വൈ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു​​​വീ​​​തം പേ​​​രും ബ​​​ഹ്റി​​​ൻ, ഒ​​​മാ​​​ൻ‌ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു​​​വീ​​​തം പേ​​​രും സൗ​​​ദി​​​യി​​​ൽ ര​​​ണ്ടു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​റാ​​​ന്‍റെ ഒ​​​ട്ടു​​​മി​​​ക്ക മി​​​സൈ​​​ലു​​​ക​​​ളും അ​​​വ വി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ളും ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് യു​​​എ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഗ​​​ൾ​​​ഫി​​​ലെ യു​​​എ​​​സ് താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും വ​​​ർ​​​ഷി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​ണ്.

മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ഫ​​​ല​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ യു​​​ദ്ധം നീ​​​ളു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​മാ​​​നും ഖ​​​ത്ത​​​റും ഇ​​​റേ​​​നി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​റാ​​​ൻ വ​​​ഴ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​നെ​​​യും മു​​​ട്ടു​​​കു​​​ത്തി​​​ക്കു​​​ന്ന​​​തു​​​വ​​​രെ യു​​​ദ്ധം തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ പു​​​തി​​​യ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് മു​​​ജ്ത​​​ബ ഖ​​​മ​​​നെ​​​യ് പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും പ​​​ല​​​വ​​​ട്ടം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.

Tags : West Asia War West Asian conflict death toll rises

Recent News

Corehub Up