Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Nuisance

Kozhikode

വ​ന്യ​ജീ​വി ശ​ല്യം: കോ​ൺ​ക്ലേ​വ് 29ന് ​തി​രു​വ​മ്പാ​ടി​യി​ൽ

തി​രു​വ​മ്പാ​ടി: വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ്യൂ​മ​ൻ–​വൈ​ൽ​ഡ്‌​ലൈ​ഫ് കോ​ൺ​ഫ്ലി​ക്റ്റ് കോ​ൺ​ക്ലേ​വ് 29 ന് ​തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. കാ​സിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ൽ​എ ചെ​യ​ർ​മാ​നും ജി​ല്ലാ കൃ​ഷി ഓ​ഫി​സ​ർ അ​ജ​യ് അ​ല​ക്സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. കൃ​ഷി, വ​നം തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​തി​ൻ പ​ല്ലാ​ട്ട്, ബി​ജു താ​ന്നി​ക്കാ​കു​ഴി, ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ, ടി. ​ക​വി​ത ടീ​ച്ച​ർ, ബോ​ബി ഷി​ബു, അ​ന്ന​കു​ട്ടി ദേ​വ​സ്യ, ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, ജി​ല്ലാ കൃ​ഷി ഓ​ഫി​സ​ർ അ​ജ​യ് അ​ല​ക്സ്, ഡി​എ​ഫ്ഒ എ​ൻ. ജോ​ഷി​ൽ, എ​ൻ.​സി. ഹു​സൈ​ൻ, ജോ​ബി ഇ​ല​ന്തൂ​ർ, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up