Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdrawal

എഫ്സിആർഎ ബിൽ ബുധനാഴ്ച ലോക്സഭയിൽ; പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​ബി​സി​ഐ

ന്യൂ​ഡ​ൽ​ഹി: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​തു​റ​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ൽ 12ന് ​പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കെ​ടു​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മി​സോ​റം മു​ഖ്യ​മ​ന്ത്രി ലാ​ൽ​ദു​ഹോ​മ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക്രൈ​സ്ത​വ സ​ഭ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ബി​ല്ലി​ന് മു​ൻ​കാ​ല പ്രാ​ബ​ല്യം ഉ​ണ്ടാ​കു​മെ​ന്ന വ്യ​വ​സ്ഥ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ലാ​ൽ​ദു​ഹോ​മ വ്യ​ക്ത​മാ​ക്കി. ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്ക് അ​മി​ത് ഷാ ​തു​ട​ക്കം കു​റി​ക്കും. എ​ന്നാ​ൽ പ​ഴ​യ ബി​ൽ അ​തേ​പ​ടി​യാ​യി​രി​ക്കും സ​ർ​ക്കാ​ർ ഇ​നി പ​രി​ഗ​ണി​ക്കു​ക. അ​വ​സാ​ന നി​മി​ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഡോ. ​അ​നി​ൽ കൂ​ട്ടോ, സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​മാ​ത്യു കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേരത്തേ അമിത് ഷായുമായി കൂ​ടി​ക്കാ​ഴ്ച​ നടത്തിയിരുന്നു. ഡി​എം​കെ​യു​ടെ രാ​ജ്യ​സ​ഭാം​ഗം പി.​വി​ത്സ​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള ജോ​യി​ന്‍റ് ആ​ക്‌ഷൻ ഫോ​റം ഓ​ൺ മൈ​നോ​റി​റ്റി എ​ന്ന സം​ഘ​ട​ന​യും അമിത് ഷായെ കണ്ട് ആശങ്ക അറിയിച്ചു.

സം​യു​ക്ത നി​വേ​ദ​നം നൽകി

ബി​ൽ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സി​ബി​സി​ഐ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ അ​മി​ത് ഷാ ​ഇ​തി​നോ​ട് അ​നു​കൂ​ല​മാ​യ നി​ല​പാ​ട​ല്ല സ്വീ​ക​രി​ച്ച​ത് എ​ന്നാ​ണു സൂ​ച​ന. പ്ര​തി​പ​ക്ഷ എം​പി​മാ​ർ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് സി​ബി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.ബി​ൽ ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ സം​ബ​ന്ധി​ച്ച സം​യു​ക്ത നി​വേ​ദ​നം പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ അ​മി​ത് ഷാ​യ്ക്ക് കൈ​മാ​റി.

മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യു​ള്ള നി​യ​മ​നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ൽ പു​തി​യ നി​യ​മം ഭാ​വി​യി​ലേ​ക്കു മാ​ത്രം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി സം​ഘം കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​കൂ​ട്ടി വി​ദേ​ശ സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ കു​റ്റ​ക്കാ​രാ​യി കാ​ണ​രു​തെ​ന്നും അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ പൊ​തു​ജ​ന​ക്ഷേ​മ​ത്തി​നാ​യി തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ആ​ന്‍റ​ണി പൂ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധിസം​ഘം ക​ഴി​ഞ്ഞ മാ​സം പ​ത്തി​ന് അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

ബി​ൽ നി​യ​മ​മാ​കു​മ്പോ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് 45 മി​നി​റ്റോ​ളം നീ​ണ്ട അ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം സ​ഭാ പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ബി​ൽ വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​രു​മ്പോ​ൾ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ ഇ​ല്ലാ​തെ​ത​ന്നെ ബി​ൽ പാ​സാ​ക്കാ​നാ​കും.

Latest News

Corehub Up