International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള അമേരിക്കൻ സൈനികരിൽ 5000 പേരെ പിൻവലിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണിത്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക നാണംകെട്ടുവെന്ന് മെർസ് ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മുതൽ 12 മാസത്തിനുള്ളിൽ സൈനികപിന്മാറ്റും പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചത്. ജർമൻ നേതാക്കളുടെ വാചകമടി അനുചിതമായിപ്പോയെന്നും ഇതിന് തക്ക മറുപടി നല്കാൻ പ്രസിഡന്റ് ട്രംപിന് അവകാശമുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അമേരിക്കൻ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതികരിച്ചു.
ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സേനാ സാന്നിധ്യമാണിത്.
ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ സഖ്യകക്ഷികളുമായി ട്രംപിനുള്ള അഭിപ്രായ ഭിന്നതയാണ് സൈനിക പിന്മാറ്റത്തിൽ കലാശിച്ചത്. അമേരിക്കയ്ക്കൊപ്പം യുദ്ധത്തിൽ പങ്കുചേരാനോ, ഹോർമുസ് തുറക്കാൻ സഹായിക്കണമെന്ന ആഹ്വാനം ചെവിക്കൊള്ളാനോ യൂറോപ്യൻ സഖ്യകക്ഷികൾ തയാറായിരുന്നില്ല.
സ്പെയിനിൽനിന്നും ഇറ്റലിയിൽനിന്നും സൈനികരെ പിൻവലിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ സേന സ്പെയിനിന്റെ വ്യോമതാവളങ്ങൾ ഉപയോഗിക്കരുതെന്ന് അവിടുത്തെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നിലപാടെടുത്തിരുന്നു. ലെയോ പതിലാമൻ മാർപ്പയെ വിമർശിച്ചതു ചോദ്യംചെയ്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ട്രംപിന്റെ അനിഷ്ടത്തിനിരയായി.
ജർമനിയോടും യൂറോപ്പിനോടും അഭിപ്രായം തേടാതെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതെന്ന് മെർസ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾ ഇറാനു മുന്നിൽ നാണംകെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sports
സെർബിയ: രണ്ടുതവണ ചാന്പ്യനായ സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് മോണ്ടെ-കാർലോ മാസ്റ്റേഴ്സിൽനിന്ന് പിന്മാറി.
വലതു തോളിനേറ്റ പരിക്കിനെത്തുടർന്ന് മയാമി ഓപ്പണിൽനിന്നും പിന്മാറിയതിന് പിന്നാലെയാണ് 38കാരനായ താരം കളിമണ് കോർട്ടിൽനിന്നും പിന്മാറിയത്.
ഈ മാസം ആദ്യം ഇന്ത്യൻ വെൽസിലാണ് ജോക്കോവിച്ച് അവസാനമായി മത്സരിച്ചത്. മോണ്ടെ-കാർലോ മാസ്റ്റേഴ്സിന്റെ 2026 പതിപ്പ് ഏപ്രിൽ അഞ്ച് മുതൽ 12 വരെ നടക്കും.
NRI
ഒഹായോ: സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്താനി പിന്മാറി. 2026ലെ തെരഞ്ഞെടുപ്പിൽ മറ്റ് പദവികളിലേക്കും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീരജ് അന്താനി 2014 മുതൽ 2020 വരെ ഒഹായോ ജനറൽ അസംബ്ലിയിൽ അംഗമായിരുന്നു. ഒഹായോ സ്റ്റേറ്റ് സെനറ്ററാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സമ്പത്ത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് അന്താനി ചൂണ്ടിക്കാട്ടി. തന്റെ എതിരാളികളിലൊരാൾ ഇതിനകം തന്നെ സ്വന്തം ഫണ്ടിൽ നിന്ന് 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടി രൂപ) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിക്കഴിഞ്ഞു.
ഇത്ര വലിയ തുക ചെലവഴിക്കുന്നവരോട് മത്സരിക്കാൻ തന്റെ അനുയായികളോട് ഫണ്ട് ചോദിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ കോൺഗ്രസ് തെരഞ്ഞെടുപ്പിലും സമാനമായ സാഹചര്യം ഉണ്ടായതായി അദ്ദേഹം ഓർമിപ്പിച്ചു.
അന്ന് മറ്റെല്ലാ സ്ഥാനാർഥികളേക്കാളും കൂടുതൽ തുക താൻ സമാഹരിച്ചെങ്കിലും സ്വന്തമായി വൻതുക ചെലവഴിച്ച ഒരു കോടീശ്വരനോടാണ് താൻ പരാജയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തത്കാലം മത്സരരംഗത്തുനിന്ന് മാറുന്നുണ്ടെങ്കിലും പൊതുസേവന രംഗത്ത് സജീവമായി തുടരുമെന്ന് അന്താനി അറിയിച്ചു.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.