Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Stabbed

പാ​ർ​ക്കിം​ഗി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ബി​ന്ദാ​പൂ​രി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ര​തി (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​ക്കി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​പ്പു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ ഇ​യാ​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നും പ്ര​തി​യാ​ണെ​ന്നും ഒ​ളി​വി​ൽ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

റോ​ഡി​ൽ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​മ്പ​തി​ക​ളും അ​യ​ൽ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ദ​മ്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ ആ​ര​തി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ​പ്പു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Latest News

Corehub Up