തൃശൂര്‍: ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ ലോകത്തെ സംഗീതത്തിലൂടെ കൈപിടിച്ചുനടത്തുന്ന സംഗീതപ്രതിഭയാണ് അര്‍ഷിദ് ശ്രീധര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ആസ്വദിക്കുന്ന ഇന്‍ഫോബെല്‍സ് കുട്ടിപ്പാട്ടുകള്‍ക്കു കഴിഞ്ഞ ഏഴുവര്‍ഷമായി സംഗീതവും പ്രോഗ്രാമിംഗും നിര്‍വഹിച്ചത് അര്‍ഷിദാണ്. ഇത്തരത്തില്‍ 600 കുട്ടിപ്പാട്ടുകളാണ് ആറു ഭാഷകളിലായി ഇറങ്ങിക്കഴിഞ്ഞത്. പലതും വന്പന്‍ഹിറ്റുകള്‍.
'വട്ടമാന തട്ട് ...തട്ട് നിറയെ ലട്ട്' എന്ന തമിഴ് റൈം 30.5 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഉരുളക്കിളങ്ങ് ചെല്ലക്കുട്ടിക്ക് പൂച്ചാണ്ടി ഭയം', 'ചിന്നക്കണ്ണന്‍' എന്നിവയും വമ്പന്‍ ഹിറ്റാണ്. 'സ്‌കൂള്‍ ബസ് വന്നു റെഡിയാകൂ', 'ഇരുട്ടിനെ പേടി' എന്നിവ മലയാളത്തിലും ഹിറ്റായി. ഹിന്ദിയിലെ റൈമുകളാണ് മെഗാഹിറ്റുകള്‍. മുന്നാ രോ രഹാരേ എന്ന ഗാനം വിവിധ ഭാഷകളിലും പതിപ്പുകളിലുമായി ഇതിനകം 945 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഗയ്യാ മേരി ആത്തിഹേ' രണ്ടുവര്‍ഷംകൊണ്ട് 858 മില്യണും 'ചുന്നൂ മിന്നൂ' 645 മില്യണും പിന്നിട്ടു.