x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ന് ലോക സംഗീതദിനം: കുട്ടിപ്പാട്ടുകളുടെ സുല്‍ത്താനായി അര്‍ഷിദ് ശ്രീധര്‍

സെബി മാളിയേക്കല്‍
Published: June 21, 2026 03:47 PM IST | Updated: June 21, 2026 03:47 PM IST

തൃശൂര്‍: ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ ലോകത്തെ സംഗീതത്തിലൂടെ കൈപിടിച്ചുനടത്തുന്ന സംഗീതപ്രതിഭയാണ് അര്‍ഷിദ് ശ്രീധര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ആസ്വദിക്കുന്ന ഇന്‍ഫോബെല്‍സ് കുട്ടിപ്പാട്ടുകള്‍ക്കു കഴിഞ്ഞ ഏഴുവര്‍ഷമായി സംഗീതവും പ്രോഗ്രാമിംഗും നിര്‍വഹിച്ചത് അര്‍ഷിദാണ്. ഇത്തരത്തില്‍ 600 കുട്ടിപ്പാട്ടുകളാണ് ആറു ഭാഷകളിലായി ഇറങ്ങിക്കഴിഞ്ഞത്. പലതും വന്പന്‍ഹിറ്റുകള്‍.

'വട്ടമാന തട്ട് ...തട്ട് നിറയെ ലട്ട്' എന്ന തമിഴ് റൈം 30.5 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഉരുളക്കിളങ്ങ് ചെല്ലക്കുട്ടിക്ക് പൂച്ചാണ്ടി ഭയം', 'ചിന്നക്കണ്ണന്‍' എന്നിവയും വമ്പന്‍ ഹിറ്റാണ്. 'സ്‌കൂള്‍ ബസ് വന്നു റെഡിയാകൂ', 'ഇരുട്ടിനെ പേടി' എന്നിവ മലയാളത്തിലും ഹിറ്റായി. ഹിന്ദിയിലെ റൈമുകളാണ് മെഗാഹിറ്റുകള്‍. മുന്നാ രോ രഹാരേ എന്ന ഗാനം വിവിധ ഭാഷകളിലും പതിപ്പുകളിലുമായി ഇതിനകം 945 മില്യണ്‍ ആളുകളാണ് കണ്ടത്. 'ഗയ്യാ മേരി ആത്തിഹേ' രണ്ടുവര്‍ഷംകൊണ്ട് 858 മില്യണും 'ചുന്നൂ മിന്നൂ' 645 മില്യണും പിന്നിട്ടു.

 

K-Rail Survey

ഇംഗ്ലീഷ്, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലും കുട്ടിപ്പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം, പ്രോഗ്രാമിംഗ് എല്ലാം അര്‍ഷിദ് തന്നെ. കൂടാതെ, കുട്ടികള്‍ക്കിടയില്‍ തരംഗമായി മാറിയ 'ചിട്ടിയും ഡോളിയും'പരിപാടിയുടെ പശ്ചാത്തലസംഗീതവും സൗണ്ട് എന്‍ജിനീയറിംഗും മ്യൂസിക് പ്രോഗ്രാമിംഗും അര്‍ഷിദാണ്.

ഭാഷയുടെ അതിരുകള്‍ മറികടന്ന് കുട്ടികളുടെ മനസിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന ലളിതമായ ഈണങ്ങളും ആകര്‍ഷകമായ ശബ്ദസംവിധാനവുമാണ് അര്‍ഷിന്‍റെ സൃഷ്ടികളുടെ പ്രത്യേകത. കുട്ടികളുടെ പ്രായത്തിനും മനഃശാസ്ത്രത്തിനും അനുയോജ്യമായ രീതിയില്‍ സംഗീതം രൂപപ്പെടുത്തുക എന്നതില്‍ വിജയിക്കാനായതാണ് അര്‍ഷിദിനെ ശ്രദ്ധേയനാക്കിയത്. പഠനവും വിനോദവും ഒരുമിപ്പിക്കുന്ന ഗാനങ്ങള്‍ യൂട്യൂബിലൂടെയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും കോടിക്കണക്കിനു പ്രേക്ഷകരിലെത്തി.

 

K-Rail Survey

താരപ്രഭയില്ലാതെ കാമറകള്‍ക്കു പിന്നില്‍നിന്ന് അനേകം കുട്ടികളുടെ ബാല്യത്തിന് ഈണം നല്‍കിയ അര്‍ഷിദ് ശ്രീധര്‍ ഇന്നത്തെ ഡിജിറ്റല്‍ സംഗീതലോകത്തെ നിശബ്ദനായ സുല്‍ത്താനാണ്.
കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥനായ പേരാമംഗലം മനപ്പടി കല്ലെട്ടുകുഴിയില്‍ ശ്രീധരന്‍റെയും പത്തുവര്‍ഷം പേരാമംഗലം ഗ്രാമപഞ്ചായത്തംഗമായിരുന്ന വാസന്തിയുടെയും മകന്‍ അഞ്ചാംക്ലാസ് മുതലാണു സംഗീതം അഭ്യസിച്ചുതുടങ്ങിയത്. തൃശൂര്‍ എച്ച്. ഗണേശന്‍മാസ്റ്ററുടെ കീഴില്‍ മൃദംഗവും ദിനേശ് ദേവദാസിനു കീഴില്‍ ഹിന്ദുസ്ഥാനിസംഗീതവും അഭ്യസിച്ചു. തുടര്‍ന്ന് ഫ്രിജോ ഫ്രാന്‍സീസിനരികില്‍ പിയാനോയും പഠിച്ചു.

'രാപ്പകല്‍' സിനിമയില്‍ കോറസ് പാടിത്തുടങ്ങിയ അര്‍ഷിദ് നിരവധി സിനിമകളില്‍ കോറസ് പാടി. സൗണ്ട് എന്‍ജിനീയറായും പ്രോഗ്രാമറായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ട, ഇന്ദ്രന്‍സും സജിത മഠത്തിലും മുഖ്യഅഭിനേതാക്കളായ 'മക്കന' എന്ന സിനിമയിലെ രണ്ടു പാട്ടുകള്‍ക്കു സംഗീതം നല്‍കി.

കെ.എസ്. ചിത്ര, മണികണ്ഠന്‍ അയ്യപ്പന്‍ എന്നിവരാണ് ഇവ പാടിയത്. അനുജന്‍ അഭിജിത്ത് ശ്രീധര്‍ തൃശൂരില്‍ എസ്എം ഓഡിയോ സ്റ്റുഡിയോ നടത്തുന്നു. അനുജത്തി അനുഗ്രഹ ശ്രീധറും ഗായികയാണ്.

Tags : World Music Day

Recent News

Corehub Up