അമ്മാൻ: ഓർത്തഡോക്സ് പള്ളിയിലെ ഭീകരാക്രമണത്തിനു മറുപടിയായി തെക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തി ഇരുപതിലേറെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വധിച്ചതായി ജോർദാൻ സർക്കാർ അറിയിച്ചു. ഭീകരരുടെ ഒളിത്താവളങ്ങളിൽ തിങ്കളാഴ്ചയായിരുന്നു ആക്രമണം.
വെള്ളിയാഴ്ച ഒന്‍പതു പേർ കൊല്ലപ്പെട്ട പള്ളിയാക്രമണ ത്തിനു പിന്നിൽ അതിർത്തിക്കപ്പുറത്തുള്ള ഭീകരസംഘടനകളാണെന്നു ജോർദാൻ സർക്കാർ പറഞ്ഞിരുന്നു.
സിറിയൻ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് വ്യോമാക്രമണങ്ങളെന്ന് ജോർദാൻ അവകാശപ്പെട്ടു. എന്നാൽ, സിറിയ ഇക്കാര്യം നിഷേധിച്ചു. ആക്രമണത്തിൽ മൂന്നു കുട്ടികളും ഒരു സ്ത്രീയും അടക്കം ഏഴു സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും ജോർദാൻ ഭരണകൂടം ഇതിൽ ഖേദം പ്രകടിപ്പിച്ചുവെന്നും സിറിയ അവകാശപ്പെട്ടു.
വ്യോമാക്രമണത്തിനു പിന്നാലെ ജോര്‍ദാനുമായുള്ള അതിര്‍ത്തി അടച്ചതായി സിറിയ അറിയിച്ചു. വ്യോമാക്രമണത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജോര്‍ദാന്‍ അധികൃതരെ ബന്ധപ്പെടുന്നുണ്ടെന്നും സിറിയ പറഞ്ഞു.
ഇതിനിടെ പള്ളിയാക്രമണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുക്കളായ മൂന്നുപേരെ ജോർദാൻ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹമൗദിലെ സെന്റ് ജോർജ് പള്ളിയിൽ മൃതസംസ്കാരച്ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.