x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ​ന്ത് പ​ഞ്ച​മി ആ​രാ​ധ​ന​യ്ക്കു ത​ട​സ​മി​ല്ല; മു​സ്‌​ലിം​ക​ള്‍​ക്കും പ്രാ​ർ​ഥ​ന​യ്ക്ക് അ​നു​മ​തി


Published: January 23, 2026 06:12 AM IST | Updated: January 23, 2026 06:12 AM IST

ന്യൂ​​​​ഡ​​​​ല്‍​ഹി: ത​​​​ര്‍​ക്കം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ധ​​​​റി​​​​ലെ ഭോ​​​​ജ്ശാ​​​​ല ക്ഷേ​​​​ത്രം-​​​​ക​​​​മ​​​​ല്‍ മൗ​​​​ല പ​​​​ള്ളി സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ല്‍ ബ​​​​സ​​​​ന്ത് പ​​​​ഞ്ച​​​​മി ദി​​​​ന​​​​മാ​​​​യ ഇ​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​ന്‍ ഹി​​​​ന്ദു​​​​ക്ക​​​​ള്‍​ക്കും വെ​​​​ള്ളി​​​​യാ​​​​ഴ്ച നി​​​​സ്കാ​​​​രം ന​​​​ട​​​​ത്താ​​​​ൻ മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍​ക്കും സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി.

ഹി​​​​ന്ദു ഉ​​​​ത്സ​​​​വ​​​​മാ​​​​യ ബ​​​​സ​​​​ന്ത് പ​​​​ഞ്ച​​​​മി​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് സൂ​​​​ര്യോ​​​​ദ​​​​യം മു​​​​ത​​​​ല്‍ സൂ​​​​ര്യാ​​​​സ്ത​​​​മ​​​​യം വ​​​​രെ ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്കും ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു​​​​മു​​​​ത​​​​ല്‍ മൂ​​​​ന്നു​​​​വ​​​​രെ മു​​​​സ്‌​​​​ലിം​​​​ക​​​​ൾ​​​​ക്കും പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി. നി​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നു വ​​​​രു​​​​ന്ന മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ജി​​​​ല്ലാ​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ വേ​​​​ണ്ട ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കാ​​​​ന്‍ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നും സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ബ​​​​സ​​​​ന്ത് പ​​​​ഞ്ച​​​​മി​​​​യി​​​​ല്‍ ഹി​​​​ന്ദു​​​​ക്ക​​​​ള്‍​ക്ക് പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​ന്‍ പ്ര​​​​ത്യേ​​​​ക അ​​​​വ​​​​കാ​​​​ശം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹി​​​​ന്ദു ഫ്ര​​​​ണ്ട് ഫോ​​​​ര്‍ ജ​​​​സ്റ്റീ​​​​സ് എ​​​​ന്ന ഹി​​​​ന്ദു സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ഹ​​​​ര്‍​ജി​​​​യു​​​​മാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​ര്‍​ഷം ബ​​​​സ​​​​ന്ത് ഇ​​​​ന്നാ​​​​യ​​​​താ​​​​ണു പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. ആ​​​​ര്‍​ക്കി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സ​​​​ര്‍​വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2003 ലെ ​​​​ഉ​​​​ത്ത​​​​ര​​​​വ് ബ​​​​സ​​​​ന്ത് പ​​​​ഞ്ച​​​​മി​​​​യും വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ഒ​​​​ന്നി​​​​ച്ചു​​​​വ​​​​ന്നാ​​​​ലു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ജ​​​​നു​​​​വ​​​​രി 23ന് ​​​​മു​​​​ഴു​​​​വ​​​​ന്‍ ദി​​​​വ​​​​സ​​​​വും ഹി​​​​ന്ദു​​​​ക്ക​​​​ള്‍​ക്ക് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​ത്ത ആ​​​​രാ​​​​ധ​​​​നാ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2003ലെ ​​​​എ​​​​എ​​​​സ്‌​​​​ഐ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍​ക്ക് ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു​​​​മു​​​​ത​​​​ല്‍ മൂ​​​​ന്നു​​​​വ​​​​രെ സ്ഥ​​​​ല​​​​ത്ത് വെ​​​​ള്ളി​​​​യാ​​​​ഴ്ച നി​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : No restrictions Basant Panchami worship

Recent News

Corehub Up