National
പനാജി: ഗോവയുടെ മധ്യസ്ഥനായി ആദരിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുട്യൂബറും സനാതന മഹാസംഘ് സ്ഥാപകനുമായ ഗൗതം ഖട്ടറിനെതിരേ ഗോവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഖട്ടറിന്റെ പ്രസംഗം വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചതിനെത്തുടർന്നാണു നടപടി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാസ്കോയിൽ നടന്ന ‘ഭഗവാൻ പരശുറാം ജന്മോത്സവ്’ പരിപാടിയിൽ പ്രസംഗിക്കവേയാണ് ഖട്ടർ വിവാദ പരാമർശങ്ങൾ നടത്തിയത്.
സനാതന ധർമ രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ഗതാഗതമന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബിജെപി എംഎൽഎമാരായ സങ്കൽപ് അമോങ്കർ, കൃഷ്ണ സാൽക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖട്ടറിന്റെ അധിക്ഷേപം.
വിവാദ പ്രസംഗത്തിലൂടെ ഖട്ടർ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മതസൗഹാർദം തകർക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പീറ്റർ ഡിസൂസ നൽകിയ പരാതിയിലാണ് വാസ്കോ പോലീസ് കേസെടുത്തത്. നിലവിൽ ദക്ഷിണ ഗോവ ജില്ലാ പോലീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതിഷേധം ശക്തമായതോടെ പരിപാടിയുടെ സംഘാടകരായ സനാതന ധർമ രക്ഷാ സമിതി ഖട്ടറിന്റെ പ്രസ്താവനകളെ തള്ളിപ്പറയുകയും ക്രിസ്ത്യൻ സമൂഹത്തോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.
ഗോവൻ ജനത വണങ്ങുന്ന വിശുദ്ധനെതിരേ അപകീർത്തികരമായ പരമാർശം നടത്തിയ ഗൗതം ഖട്ടറിനെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പട്കർ ആവശ്യപ്പെട്ടു. കാലങ്ങളായി തുടരുന്ന സംസ്ഥാനത്തെ സാമുദായികസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ ശക്തമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കൾ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിക്കുന്നത് തുടരുകയാണെന്നും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് ഭരണപരാജയം മറയ്ക്കാനാണു ബിജെപി സർക്കാരിന്റെ ശ്രമമെന്നും സൗത്ത് ഗോവ എംപിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ് ആരോപിച്ചു. സംസ്ഥാനം ഏറെ ആദരവോടെ വണങ്ങുന്ന വിശുദ്ധനെതിരേയുണ്ടായ വിവാദപ്രസ്താവനയിൽ ഗോവ അതിരൂപത പ്രതിഷേധം രേഖപ്പെടുത്തി.
National
അമൃത്സർ: പഞ്ചാബിൽ യൂട്യൂബറുടെ വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിന്നുള്ള ഗുണ്ടാത്തലവൻ ഷെഹ്സാദ് ഭട്ടി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്. എൻഐഎയുടേതാണ് നടപടി.
ജലന്ധറിൽ നിന്നുള്ള യൂട്യൂബർ റോജർ സന്ധുവിന്റെ വീടിന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പഞ്ചാബ് പോലീസിൽ നിന്നും കഴിഞ്ഞ ഡിസംബറിൽ കേസ് ഏറ്റെടുത്ത എൻഐഎ, പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഷെഹ്സാദിനെ പിടികിട്ടാപ്പുള്ളിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
ദീപന്ദർ പ്രതാപ് സിംഗ് (ദീപൻ റാണ) ആണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ വർഷം മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്ത പഞ്ചാബ് പോലീസ്, ഒമ്പത് പേർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2025 മാർച്ച് 16ന് പുലർച്ചയാണ് റോജർ സന്ധുവിന്റെ ജലന്ധർ ജില്ലയിലെ റായ്പൂർ റസൂൽപൂർ ഗ്രാമത്തിലുള്ള വീടിന് നേരെ ഗ്രനേഡ് ആക്രമണം നടന്നത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത്, അനധികൃതമായി ആളെ കടത്തൽ, കൊലപാതകങ്ങൾ എന്നിവ വിദേശത്തിരുന്ന് ഷെഹ്സാദ് ആസൂത്രണം ചെയ്തതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
NRI
ഒട്ടാവ: കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാൻസിയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പരിസരത്തു നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു.
International
ഒട്ടാവ: കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാൻസിയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പരിസരത്തു നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു.
National
ഹൈദരാബാദ്: വിദ്യാര്‍ഥിനിയും യുട്യൂബറുമായ യുവതി ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശി ബോനു കൊമലി(21)യാണ് വാടക വീട്ടില്‍ തൂങ്ങിമരിച്ചത്.
ഹൈദരബാദില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ടായിരുന്നു. ബോനു 11മാസമായി പഠനാവശ്യത്തിനായി ഹൈദരാബാദിലാണ് താമസം.
സ്വകാര്യ കോളജില്‍ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു ബോനു. ലൈഫ് സ്റ്റൈല്‍ വീഡിയോകളിലൂടെയും വ്യക്തിഗത വീഡിയോകളിലൂടെയുമാണ് ബോനു യുട്യൂബില്‍ ഫോളോവേഴ്സിനെ നേടിയിരുന്നത്.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്ക് ‘അമ്മയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’എന്ന സന്ദേശമയച്ചതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്ന് കൂടി സന്ദേശത്തിലുണ്ടായിരുന്നു.
ഈ സന്ദേശത്തിനു പിന്നാലെ ബോനുവിന്റെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായി. പലതവണ ആവര്‍ത്തിച്ചു വിളിച്ചിട്ടും കിട്ടാതായതോടെ അമ്മ ബോനുവിന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
ഉച്ചയ്ക്ക് മൂന്നിന് വീട്ടിലെത്തിയ സുഹൃത്ത് മറ്റുള്ളവരുടെ സഹായത്തോടെ വീട്ടിനകത്തു കയറിയപ്പോഴാണ് ബോനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷമായി സോഫ്റ്റ്വെയര് എന്‍ജിനീയറായ 27കാരനുമായി ബോനു പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
പ്രണയത്തകര്‍ച്ച മൂലമുണ്ടായ മാനസിക വിഷമത്തിലാണ് മരണം സംഭവിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആറു മാസം മുന്‍പും ബോനു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുമുള്‍പ്പെടെ മൊഴിയെടുത്തു. ബോനുവിന്റെ മൊബൈല്‍ ഫോണും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്.
ബുധനാഴ്ച രാവിലെ 11.45ന് നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിനു ചവിട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുന്‍ഭാഗത്തുനിന്നു മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
രാവിലെ ഒന്‍പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന് എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു.
ഈ ആന വിരണ്ടതോടെ ഭയന്നു മറ്റൊരു ആന കൂടി ഓടി. ഇതിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. പിന്നീട് ആനയെ പാപ്പാന്മാര് തളച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് സബ് ഇൻസ്പെക്ടറും യൂട്യൂബറും പ്രതികൾ. കാൺപുരിലെ സചെണ്ടിയിലാണ് സംഭവം. 14കാരിയാണ് പീഡനത്തിനിരയായത്.
യൂട്യൂബർ ശിവ്ബരൻ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്.
പെൺകുട്ടിയെ ഇരുവരും തിങ്കളാഴ്ച രാത്രി 10ഓടെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്ത് എത്തിച്ചതിനുശേഷം രണ്ടുമണിക്കൂറോളം പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് സംഘം മടങ്ങി.
പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്. യൂട്യൂബറെ പിടികൂടിയ പോലീസ്, കുറ്റകൃതൃത്തിന് ഉപയോഗിച്ച അമിത്തിന്റെ കാർ പിടിച്ചെടുത്തു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരനായ അമിത് കുമാറിനെ രക്ഷിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തുവെന്നും കേസിൽ പോക്സോ വകുപ്പ് പോലീസ് ചേർത്തില്ലെന്നും കേസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും പെൺകുട്ടിയുടെ കുടുംബം കൂട്ടിച്ചേർത്തു.
ഇതേതുടർന്ന് സംഭവത്തിൽ കേസെടുക്കുന്നതിൽ അനാസ്ഥ കാണിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ദിനേശ് ചന്ദ്ര ത്രിപാഠിയെ നീക്കം ചെയ്യുകയും സചെണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിക്രം സിംഗിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർ രഘുബീർ ലാൽ ആണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
Kerala
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.
കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര് ജയിലില്‍ കഴിയുകയാണ്.
കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര് വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.
Movies
ബോഡി ഷെയിമിംഗ് നടത്തിയ യുട്യൂബറിനോട് ശക്തമായ രീതിയിൽ പ്രതികരിച്ച് കൈയടി നേടിയ ഗൗരി കിഷൻ വീണ്ടും വിവാദത്തിൽ. യുട്യബറുടെ രൂപത്തെ പരിഹസിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു സോഷ്യൽ മീഡിയാ പോസ്റ്റിന് ഗൗരി കമന്റ് ചെയ്തതാണ് വിമർശനങ്ങൾക്കിട വരുത്തിയത്.
യൂട്യൂബറുടെ പെരുമാറ്റത്തിനെതിരെ നടിക്ക് പിന്തുണ നൽകിയവർ തന്നെയാണ് ഇപ്പോൾ ഈ കമന്റിന്റെ പേരിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
യൂട്യൂബർ കാർത്തിക്കിന്റെ രൂപത്തെ പരിഹസിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റിന് താഴെ ഗൗരി കിഷൻ തന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് ഹിയ്യോ എന്ന രൂപത്തിലുള്ള കമന്റ് പങ്കുവെച്ചു.
ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരി അതേ രീതിയിൽ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശകരുടെ ആരോപണം.
Movies
നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചിത്രത്തിലെ നായകൻ ആദിത്യ മാധവൻ. ഗൗരിക്കൊപ്പം വേദിയിലുണ്ടായിരുന്നയാളാണ് ആദിത്യ. എന്നാൽ നായകൻ ആ അവസരത്തിൽ ഒന്നും മിണ്ടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്തംഭിച്ചുപോയതാണെന്ന് ആദിത്യ പറഞ്ഞു.
ബോഡി ഷെയിം ചെയ്യുന്നതിനെ അംഗീകരിക്കുന്നു എന്ന തരത്തിൽ തന്റെമൗനത്തെ വ്യാഖ്യാനിക്കരുതെന്നും ആദിത്യ കുറിച്ചു.
ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റിന് മറുപടിയായായിരുന്നു ആദിത്യയുടെ കുറിപ്പ്. "എല്ലാവർക്കും ഹായ്, എന്റെ നിശബ്ദത ആരെയും ബോഡി ഷെയിം ചെയ്യുന്നത് ഞാൻ അംഗീകരിക്കുന്നു എന്നല്ല അർഥമാക്കുന്നത്. ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾ (ഗൗരി കിഷൻ) ഇതല്ല അർഹിക്കുന്നത്. ആരും ഇത്തരമൊരു സാഹചര്യം അർഹിക്കുന്നില്ല. നമ്മൾ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു'. ആദിത്യ മാധവന്റെ വാക്കുകൾ ഇങ്ങനെ.
തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.
National
ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചു ചോദിച്ച യുട്യൂബറിന് മലയാള നടി ഗൗരി ജി. കിഷൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ തടി എങ്ങനെയാണ് തനിക്ക് പ്രശ്നമാകുന്നതെന്ന് അറിയില്ല, ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്.
എന്റെ ഭാരം എന്റെ വ്യക്തിപരമായ കാര്യമാണ്. അതെന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. ഇത് ബോഡി ഷേമിംഗ് ആണ്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമായേ കണക്കാക്കാനാകൂ എന്നായിരുന്നു ഗൗരിയുടെ മറുപടി.
ഇതുവരെ നല്ല ക്യാരക്ടറുകളാണ് ചെയ്തിട്ടുള്ളത്. എന്റെ കഴിവുകൾക്ക് തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു ജേർണലിസമല്ല, ആ പ്രഫഷന്റെ വിലകുറച്ചുകാണരുതെന്നും ജേർണലിസം വിദ്യാർഥിനികൂടിയായ ഗൗരി രൂക്ഷമായി പ്രതികരിച്ചു. തനിക്കു പിന്തുണ നൽകിയതിനെ മാധ്യമപ്രവർത്തകരെ ഗൗരി അഭിനന്ദിച്ചു.
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ഒരു നടിയോടു മോശമായി പെരുമാറിയ യുട്യൂബറിന്റ നടപടിയെ അപലപിക്കുന്നതായി ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു. തന്റെ മൗനം ബോഡി ഷേമിംഗിനെ അനുകൂലിക്കുന്നതുകൊണ്ടല്ലെന്ന് പത്രസമ്മേളത്തിൽ പങ്കെടുത്ത സഹനടൻ ആദിത്യ മാധവൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ പലരും പ്രതികണങ്ങളുമായി രംഗത്തെത്തി. ജേർണലിസത്തിന്റെ മറവിൽ ചിലർ വ്യക്ത്യാധിക്ഷേപങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതിനു തടയിടണമെന്നും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റുകൾക്ക് ചുട്ടമറുപടി കൊടുക്കണമെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചു.
National
ഭുവനേശ്വർ: ഒഡിഷയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യൂട്യൂബർ ഒഴുക്കിൽപ്പെട്ടതായി വിവരം.
ബെർഹാംപുർ സ്വദേശിയായ സാഗർ ടുഡു(22)വാണ് ഒഴുക്കിൽപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെ ഇനിയും കണ്ടെത്തനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രോൺ കാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തന്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തിനൊപ്പം യുവാവെത്തിയത്.
കോരാപുട്ടിലെ ലാംതാപുട്ട് മേഖലയിൽ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയ ശേഷം മുച്കുണ്ഡ് ഡാം തുറന്ന് വെള്ളം തുറന്നുവിട്ടപ്പോൾ സാഗർ വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരു പാറപ്പുറത്ത് നിൽക്കുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് വർധിച്ചതോടെ സാഗർ അവിടെ കുടുങ്ങിപ്പോയി. ശക്തമായ ഒഴുക്കിൽ പാറയിൽ അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.