Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zendaya

കൊ​ച്ചി​യെ ഞെ​ട്ടി​ച്ച് സ്പൈ​ഡ​ർ​മാ​ൻ; ബ്രാ​ൻ​ഡ് ന്യൂ ​ഡേ ഫാ​ൻ ഷോ ​ടി​ക്ക​റ്റ് പു​റ​ത്തി​റ​ക്കി സാ​ക്ഷാ​ൽ ടോം ​ഹോ​ള​ണ്ട്!

മ​ല​യാ​ള​ക്ക​ര​യി​ലെ മാ​ർ​വ​ൽ സി​നി​മാ പ്രേ​മി​ക​ളെ​യും സ്പൈ​ഡ​ർ​മാ​ൻ ആ​രാ​ധ​ക​രെ​യും ഒ​രേ​പോ​ലെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഹോ​ളി​വു​ഡി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ന്‍റെ (എം​സി​യു) ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ - റി​ലീ​സി​ന് ഒ​രു​ങ്ങു​മ്പോ​ൾ, കൊ​ച്ചി​യി​ൽ ഒ​രു​ങ്ങു​ന്ന​ത് വ​ന്പ​ൻ ഫാ​ൻ ഷോ! ​ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത, ഫാ​ൻ ഷോ​യു​ടെ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​മാ​ണ്. പ്ര​കാ​ശ​നം ന​ട​ത്തി​യ​ത് മ​റ്റാ​രു​മ​ല്ല, നാ​യ​ക​ൻ ടോം ​ഹോ​ള​ണ്ട്! കേ​ര​ള​ത്തി​ലെ സ്പൈഡർമാൻ ആ​രാ​ധ​ക​ർ​ക്ക് ഇ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്!

ജ​ർമ​ൻ തലസ്ഥാനമായ ബെ​ർ​ലി​നി​ൽ സംഘടിപ്പിച്ച പ്രൊമോഷൻ ചടങ്ങിലാണ് ​അ​വി​സ്മ​ര​ണീ​യ​ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മാ​ർ​വ​ൽ ഫാ​ൻ​സ് ഇ​ന്ത്യ, മാ​ർ​വ​ൽ ഫാ​ൻ​സ് കേ​ര​ള എ​ന്നി​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ആന്‍റ​ണി ഇ​മ്മാ​നു​വ​ൽ എ​ന്ന ആ​രാ​ധ​ക​ൻ ബെ​ർ​ലി​നി​ലെ​ത്തു​ക​യും ടോം ​ഹോ​ള​ണ്ടി​നെ നേ​രി​ൽ കാ​ണു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക ഫാ​ൻ ഷോ​യു​ടെ ടി​ക്ക​റ്റ് അ​ദ്ദേ​ഹം ഹോ​ള​ണ്ടി​ന് സ​മ​ർ​പ്പി​ച്ചു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ആ ​ടി​ക്ക​റ്റി​ൽ ഒ​പ്പുവ​ച്ച്, ടോം ​ഹോ​ള​ണ്ട് കൊ​ച്ചി​യി​ലെ ഫാ​ൻ ഷോ ​ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. നായകനുമായുള്ള ആവേശകരമായ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​ച്ചിട്ടുണ്ട്. കൊച്ചി​യി​ലെ വ​നി​ത വി​നീ​ത തി​യ​റ്റ​റി​ലാ​ണ് സ​പെ​ഷ്യ​ൽ ഫാ​ൻ ഷോ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up