Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijeet Dipke

സി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു, ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്കു​ന്ന​ത് വ​രെ ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി. ജ​ന്ത​ർ മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ നീ​ട്ടി​യ​താ​യി സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ​കെ അ​റി​യി​ച്ചു

സ​മ​ര​ത്തി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ട​കീ​യ രം​ഗ​ങ്ങ​ളും ആ​ശ​ങ്ക​യു​മാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ച സ​മ​യം അ​വ​സാ​നി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ പ്ര​തി​ഷേ​ധ​ക്കാ​ർ വേ​ദി വി​ട്ടു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ വി​ല​ക്ക് ത​ള്ളി​യ അ​ഭി​ജി​ത് ദീ​പ്കെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ​മ​ര​വേ​ദി വി​ട്ടു​പോ​ക​രു​തെ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും രാ​ത്രി​യി​ലും ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം തു​ട​രു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ. എ​ല്ലാ​വ​രോ​ടും ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്താ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്‌​തു.

ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും സി​ജെ​പി ഇ​ത് ത​ള്ളി​ക്ക​ള​ഞ്ഞു. സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ൽ മ​ന്ത്രി​യു​ടെ രാ​ജി​ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ച​ർ​ച്ച​യെ​ന്നാ​ണ് ദീ​പ്കെ വ്യ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up