കുറ്റിക്കോല്‍: നരിയന്റെപുന്ന കോണ്‍ഗ്രസ് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് പവിത്രന് സി. നായര്‍ ഉദ്ഘാടനം ചെയ്തു.
വിജയന് നരിയന്റെപുന്ന അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേല്‍, സൗമ്യ മോഹനന്, കള്ളാര്‍ പഞ്ചായത്തംഗം പി.എ. വാസു, നിഷ കേശവന്, മോഹനന് നരിയന്റെപുന്ന, രാമചന്ദ്രന് കനീലടുക്കം, ഉദയന്‍ വെള്ളരിക്കുണ്ട്, രവി വെള്ളരിക്കുണ്ട്, സിന്ധു വേണു, ചിത്ര ബാലന് എന്നിവര്‍ പ്രസംഗിച്ചു.