കൊല്ലം: ബാര്‍ അസോസിയേഷന് അംഗമായ അഭിഭാഷകനെ കരുനാഗപ്പള്ളി പൊലിസ് ലോക്കപ്പില്‍ മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ച് നടന്ന അഭിഭാഷക പ്രകടനത്തിനിടെ കളക്ടറേറ്റിനു മുന്നില്‍ വച്ച് പൊലിസ് വാഹനം തടഞ്ഞ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു.
കൊല്ലം വെസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം ബാര്‍ അസോസിയേഷന് അംഗങ്ങളായ ജോസ് കുണ്ടറ, കബീര്‍ ഷാ,ധീരജ് രവി, പ്രദീപ് വിജയന്, സജീവ് ബാബു, വിവേക് , ആനന്ദ് ബ്രഹ്മാനന്ദ് എന്നിവരെയാണ് വെറുതെവിട്ടത്.
ചവറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനുവാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ പനമ്പില്‍ ജയകുമാര്‍, മരുത്തടി എസ.് നവാസ്, പി.ആര്. വാള്‍ട്ടര്‍, പി.കെ. റോണി എന്നിവര്‍ കോടതിയില്‍ ഹാജരായി.