x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

വെബ് ഡെസ്ക്
Published: September 21, 2026 01:41 AM IST | Updated: September 21, 2026 01:41 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യ അ​ഭി​ഭാ​ഷ​ക​നെ ക​രു​നാ​ഗ​പ്പ​ള്ളി പൊലിസ് ലോ​ക്ക​പ്പി​ല്‍ മ​ര്‍​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്ന അ​ഭി​ഭാ​ഷ​ക പ്ര​ക​ട​ന​ത്തി​നി​ടെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ വ​ച്ച് പൊ​ലി​സ് വാ​ഹ​നം ത​ട​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെവി​ട്ടു.

കൊ​ല്ലം വെ​സ്റ്റ് പൊലിസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കൊ​ല്ലം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ണ്ട​റ, ക​ബീ​ര്‍ ഷാ,​ധീ​ര​ജ് ര​വി, പ്ര​ദീ​പ് വി​ജ​യ​ന്‍, സ​ജീ​വ് ബാ​ബു, വി​വേ​ക് , ആ​ന​ന്ദ് ബ്ര​ഹ്മാ​ന​ന്ദ് എ​ന്നി​വ​രെ​യാ​ണ് വെറുതെവിട്ട​ത്.
ച​വ​റ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ബി​നു​വാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ പ​ന​മ്പി​ല്‍ ജ​യ​കു​മാ​ര്‍, മ​രു​ത്ത​ടി എ​സ.് ന​വാ​സ്, പി.​ആ​ര്‍. വാ​ള്‍​ട്ട​ര്‍, പി.​കെ. റോ​ണി എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews acquitted.

Recent News

Corehub Up