Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Act

എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി. ബി​ല്ല് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ട​ണ​മെ​ന്നും പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച് ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്.

എ​ല്ലാ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി. ബി​ല്ല് നാ​ളെ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തി കേ​ര​ള​ത്തി​ലെ എം​പി​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് സി​ബി​സി​ഐ നി​ല​പാ​ട്.

ലോ​ക്സ​ഭ​യി​ൽ ഈ​മാ​സം 25ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ​റാ​യ് അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ൻ​മേ​ൽ നാ​ളെ ച​ർ​ച്ച ന​ട​ത്തി പാ​സാ​ക്കാ​നാ​ണ് നീ​ക്കം. പാ​സാ​യാ​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ബി​ൽ രാ​ജ്യ​സ​ഭ​യി​ലും കൊ​ണ്ടു​വ​ന്നേ​ക്കും. ബി​ൽ നി​യ​മ​മാ​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സി​ബി​സി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up