ഖാർഗാവ്: കുടുംബത്തിന്റെ താത്പര്യത്തിനു വിരുദ്ധമായാണു വിവാഹം എന്ന് മൊണാലിസയുടെ കുടുംബാംഗങ്ങൾ.
കഴിഞ്ഞ രണ്ടിനു കേരളത്തിൽനിന്ന് ഏതാനും പേർ തങ്ങളെ സമീപിച്ചതായി മൊണാലിസയുടെ അച്ഛൻ ജയ്സിംഗ് പറയുന്നു. മൊണാലിസയെ സിനിമയിൽ അഭിനയിപ്പിക്കുന്നതും അഭിനയ പരിശീലനവുമായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഇതേത്തുടർന്നാണ് മൊണാലിസ കേരളത്തിലേക്കു പോയത്.
സംഘത്തിലുണ്ടായിരുന്ന ഫർമാൻ ഖാനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ നാട്ടിലേക്കു തിരിച്ചുവരാൻ പറഞ്ഞുവെങ്കിലും സമ്മതിച്ചില്ലെന്നും ജയ്സിംഗ് പറഞ്ഞു.
Tags : Monalisa family Kerala act films