Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monalisa

'മ​ധ്യ​പ്ര​ദേ​ശ് പോലീ​സ് സ്വൈ​ര്യ​ജീ​വി​തം അ​നു​വ​ദി​ക്കു​ന്നി​ല്ല'; കും​ഭ​മേ​ള വൈ​റ​ൽ താ​ര​വും ഭ​ർ​ത്താ​വും ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ത​ങ്ങ​ൾ​ക്ക് സ്വൈ​ര്യ​ജീ​വി​തം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കും​ഭ​മേ​ള വൈ​റ​ൽ താ​ര​വും ഭ​ർ​ത്താ​വും നി​യ​മ​പോ​രാ​ട്ട​ത്തി​ൽ. ത​ങ്ങ​ൾ​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളും ഗൂ​ഢാ​ലോ​ച​ന​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​വ​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഒ​റി​ജി​ന​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ധി​കൃ​ത​ർ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യെ​ന്നും, പ​ക​രം വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചെ​ന്നും ദ​മ്പ​തി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യ യ​ഥാ​ർ​ത്ഥ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണം. സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ത​യ്യാ​റാ​ക്കി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നി​ലെ ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ വ​ർ​ഗീ​യ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ്വ​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ഈ ​നീ​ക്ക​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ​തും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ദ​മ്പ​തി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഈ ​ഹ​ർ​ജി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ കെ.​ആ​ർ, അ​നി​രു​ദ്ധ കെ.​പി, ബി.​എ​ൽ ന​ഗ​ർ എ​ന്നി​വ​രാ​ണ് ദ​മ്പ​തി​മാ​ർ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത്.

Latest News

Corehub Up